
എ ആര് റഹ്മാന്റെയും ഭാര്യ സൈറ ബാനുവിന്റെയും വിവാഹമോചന വാര്‍ത്തകള്‍ വന്നതിനു പിന്നാലെ പലതരത്തിലുളള വിവാദങ്ങളാണ് ഉയര്‍ന്നുവന്നത്. വിവാഹമോചനത്തിന് പിന്നാലെ റഹ്മാന് സംഗീതത്തില്‍ നിന്ന് നീണ്ട ഇടവേളയെടുക്കാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോള്‍ അതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് റഹ്മാന്റെ മക്കളായ ഖദീജയും അമീനും.
ഇത്തരം ഉപയോഗശൂന്യമായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാനാണ് ഖദീജ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് അമീന് വ്യാജ വാര്‍ത്തയാണെന്ന് വ്യക്തമാക്കിയത്.
Pls stop spreading such useless rumours. https://t.co/lWP16nd5iH
— Khatija Rahman (@RahmanKhatija) December 6, 2024
വിവാഹിതരായി 29 വര്‍ഷത്തിനു ശേഷമാണ് റഹ്മാനും സൈറവും വിവാഹമോചനം പ്രഖ്യാപിച്ചത്. 1995ലായിരുന്നു ഇവരുടെ വിവാഹം. പിന്നാലെ ബാസിസ്റ്റ് മോഹിനി ഡേയുമായി റഹ്മാന്റേയും സൈറയുടേയും വിവാഹമോചനത്തെ ബന്ധപ്പെടുത്തിയതോടെ സംഗീത സംവിധായകന് നിയമനടപടി സ്വീകരിച്ചിരുന്നു.






