കായിക താരങ്ങളോട് എപ്പോഴുമൊരു സ്നേഹവും ആരാധനയും ആളുകള്‍ക്ക് എപ്പോഴുമുണ്ട്. അത്തരത്തില്‍ ബാഡ്മിന്റണ്‍ ലോകത്ത് അഭിമാനമായി മാറിയ താരമാണ് പി.വി. സിന്ധു. ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരി കൂടിയാണ് പി.വി. സിന്ധു എന്ന പുസർല വെങ്കട്ട സിന്ധു. ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് താന്‍ വിവാഹിതയാകുന്നു എന്ന സന്തോഷം താരം ആരാധകരെ അറിയിച്ചത്. ഹൈദരാബാദ് സ്വദേശിയും പോസിഡെക്സ് ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ വെങ്കട്ട ദത്ത സായ് ആണ് വരൻ. ഡിസംബര്‍ 22ന് രാജസ്ഥാനിലെ ഉദയ്പൂരിലാകും വിവാഹം.
ഇപ്പോഴിതാ പ്രതിശ്രുത വരനൊപ്പം നേരിട്ടെത്തി ഇന്ത്യന്‍ ക്രിക്കറ്റ് ദൈവമായ സച്ചിന് ടെന്‍ഡുല്‍ക്കറിനെ വിവാഹത്തിനു ക്ഷണിച്ചിരിക്കുകയാണ് സിന്ധു. പ്രണയ ദമ്പതികൾക്ക് ഊഷ്മളവും ഹൃദയംഗമവുമായ അഭിനന്ദനങ്ങൾ അറിയിച്ചു. ബാഡ്മിന്റൺ ചാമ്പ്യന്റെ കോർട്ടിലും പുറത്തും ശ്രദ്ധേയമായ നേട്ടങ്ങൾ നേടിയതിന് സച്ചിന് പ്രശംസിക്കുകയും ചെയ്തു.
‘‘ബാഡ്മിന്റനിൽ സ്കോർ ആരംഭിക്കുന്നത് എപ്പോഴും ‘ലവ്’വച്ചാണ്. വെങ്കട്ട ദത്ത സായിക്കൊപ്പമുള്ള താങ്കളുടെ സുന്ദരമായ യാത്ര ഇതേ ‘ലവു’മായി എക്കാലവും തുടരാനുള്ളതാണ്. നിങ്ങളുടെ ജീവിതത്തിലെ ഈ സുപ്രധാന ദിവസത്തിന്റെ ഭാഗമാകാൻ നേരിട്ടെത്തി ക്ഷണിച്ചതിനു പ്രത്യേക നന്ദി. വിഷിങ് യു ബോത് എ ലൈഫ്ടൈം ഓഫ് സ്മാഷിങ് മെമ്മറീസ് ആൻഡ് എൻഡ്ലെസ് റാലീസ് ഓഫ് ജോയ്’...’’ എന്നാണ് സച്ചിന് ചിത്രം പങ്കിട്ട് കുറിച്ചത്. നേരിട്ടെത്തി വിവാഹം ക്ഷണിച്ച ഇരുവർക്കുമൊപ്പം ക്ഷണക്കത്തുമായി നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് സച്ചിൻ ഈ സന്തോഷം പങ്കുവച്ചത്.

Comments