
മലയാളികളുടെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് ലിസി ലക്ഷ്മി. ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്ന താരം പിന്നീട് അഭിനയത്തില്‍ നിന്നും ബ്രേക്കെടുക്കുകയായിരുന്നു. ഇടയ്ക്ക് ചില പരസ്യ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും സിനിമകളിലൊന്നും തകരത്തെ കാണാറില്ലായിരുന്നു.
അഭിനയത്തില്‍ ആക്ടീവല്ലെങ്കിലും അന്നത്തെ സൗഹൃദങ്ങളെല്ലാം ലിസി അതേപോലെ നിലനിര്‍ത്തുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് എല്ലാവരുമായി ഒത്തുചേരാറുണ്ട്. വിവാഹങ്ങള്‍ക്ക് ക്ഷണിച്ചാലും താരമെത്താറുണ്ട്.
ജയറാമിന്റെയും പാര്‍വതിയുടെയും മകനായ കാളിദാസിന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ഗുരുവായൂരിലെ വിവാഹത്തിന് ശേഷമായി ചെന്നൈയില്‍ ഗംഭീര വിരുന്ന് നടത്തിയിരുന്നു ജയറാം. ഈ ചടങ്ങിലേക്ക് താരങ്ങളെല്ലാം എത്തിയിരുന്നു.വിവാഹ വിരുന്നിലേക്ക് ലിസിക്കും ക്ഷണമുണ്ടായിരുന്നു. കാളിദാസിനെയും തരിണിയേയും കണ്ട സന്തോഷം ഇന്‍സ്റ്റഗ്രാമിലൂടെയായി താരം പങ്കുവെച്ചിരുന്നു.
സാരിയില്‍ അതീവ സുന്ദരിയായുള്ള ചിത്രങ്ങളായിരുന്നു ലിസി പങ്കിട്ടത്. കാളിദാസിന്റെയും തരിണിയുടെയും വിവാഹ റിസപ്ക്ഷന് പോവാനായി റെഡിയായി എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രങ്ങള്‍ പങ്കിട്ടത്. പതിവുപോലെ തന്നെ സാരിയായിരുന്നു ലിസിയുടെ വേഷം. സുന്ദരിയായിട്ടുണ്ടെന്നായിരുന്നു കമന്റുകള്‍.






