ലോകേഷ് കനകരാജ് യൂണിവേഴ്സിലെ(എല്‍സിയു) പുതിയ ചിത്രമായ ബെന്‍സില്‍ വില്ലനായി എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് നടന് മാധവന്. ഇങ്ങനെയൊരു വിഷയത്തേ കുറിച്ച് തനിക്ക് അറിയുകയേ ഇല്ലെന്ന് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ട് മാധവന് ട്വീറ്റ് ചെയ്തു.
'ആഹാ, ഇത് എനിക്കും ഒരു ന്യൂസ് ആണല്ലോ. എല്‍സിയുവിന്റെ ഭാഗമാകുന്നതില്‍ എനിക്കും സന്തോഷമേയുള്ളു, ഈ വാര്‍ത്ത കാണുമ്പോള്‍ ആവേശവും തോന്നുന്നുണ്ട്. പക്ഷെ, ഇങ്ങനെയൊരു വിഷയത്തെ കുറിച്ച് എനിക്ക് ഒരു അറിവും ഇല്ല. സൂചന പോലുമില്ല. ഞാനും വാര്‍ത്ത കണ്ടപ്പോള്‍ ഞെട്ടിപ്പോയി,' മാധവന് ട്വീറ്റില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് രാഘവ ലോറന്‍സ് നായകനാകുന്ന ബെന്‍സില്‍ മാധവന് വില്ലന്‍ വേഷത്തിലെത്താന്‍ സാധ്യതയുണ്ടെന്ന തരത്തില്‍ വിവിധ ട്രാക്കര്‍ ഹാന്‍ഡിലുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ ട്രാക്കേഴ്സിനെ ഉദ്ധരിച്ച് മാധ്യമങ്ങളും വില്ലന്‍ വേഷത്തിലേക്ക് മാധവനെ പരിഗണിച്ചേക്കാം എന്ന് വാര്‍ത്തകള്‍ നല്‍കിയിരുന്നു.
അതേസമയം, മറ്റ് എല്‍സിയു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലോകേഷിന് പകരം ഭാഗ്യരാജ് കണ്ണനാണ് ബെന്‍സ് സംവിധാനം ചെയ്യുന്നത്. റെമോ, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഭാഗ്യരാജ് കണ്ണന്. ലോകേഷ് കനകരാജിന്റെ കഥയ്ക്ക് സംവിധായകന് തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. ലോകേഷിന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ ജി സ്ക്വാഡുമായി സഹകരിച്ച് പാഷന് സ്റ്റുഡിയോ, ദി റൂട്ട് എന്നിവയാണ് ചിത്രം നിര്‍മിക്കുന്നത്.

Comments