
ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് താരദമ്പതിമാരായ ജയറാമിന്റേയും പാർവ്വതിയുടേയും മകനും നടനുമായ കാളിദാസ് ജയറാമും മോഡലായ തരിണി കലിങ്കരായരും വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. കാളിദാസിന്റെ വിവാഹ റിസപ്ഷൻ ചെന്നൈയിൽവച്ചായിരുന്നു നടന്നത്.
വിവാഹ റിസപ്ഷനിൽ പങ്കെടുക്കാൻ നിരവധി താരങ്ങൾ എത്തിയിരുന്നു. മലയാളികളുടെ പ്രിയ താരം ശാലിനി മക്കൾക്കൊപ്പമാണ് എത്തിയത്. മകൾ അനൗഷ്കയ്ക്കും മകൻ ആദ്വിക്കിനുമൊപ്പമുള്ള ശാലിനിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
കഴിഞ്ഞ നവംബറിൽ ചെന്നൈയിൽ വച്ചായിരുന്നു കാളിദാസും തരിണി കരിംഗരായരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. നീലഗിരി മസിനഗുഡി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ തരിണി. 2021ലെ മിസ് യൂണിവേഴ്സ് ഇന്ത്യ തേഡ് റണ്ണർ അപ്പ് കൂടിയായ തരിണി വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.






