
മകള്‍ ലക്ഷ്മിക്കൊപ്പം ട്രെന്‍ഡിങ് പാട്ടിനു ചുവടുവെച്ച് നടന് ബിജു കുട്ടന്. അല്ലു അര്ജുന് ചിത്രം പുഷ്പ 2 ലെ ‘പീലിങ്സ്’ എന്ന പാട്ടിനൊപ്പമാണ് ഇരുവുരുടെയും തകര്‍പ്പന്‍ ഡാന്‍സ്. മുണ്ടും ഷര്‍ട്ടും ധരിച്ചാണ് ബിജുക്കുട്ടന് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ബാഗി ജീന്‍സും ടീ -ഷര്‍ട്ടുമാണ് മകളുടെ വേഷം.
വീട്ടിലെ സ്വീകരണമുറിയില്‍ വെച്ചാണ് ഇരുവരും റീല്‍ ഷൂട്ട് ചെയ്തിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ വീഡിയോയ്ക്ക് നിരവധി പേരാണു പ്രതികരണങ്ങളുമായെത്തുന്നത്.
പുഷ്പ 2 നു വേണ്ടി ദേവി ശ്രീ പ്രസാദ് ഈണമൊരുക്കിയ ഗാനമാണ് പീലിങ്സ്. ശങ്കര്‍ ബാബുവും ലക്ഷ്മി ദാസയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രമുഖരുള്‍പ്പെടെ നിരവധി പേര് ഈ പാട്ടിനൊപ്പം റീലുമായി എത്തുകയും ചെയ്തു.






