പ്രശസ്ത ഇന്ത്യൻ സ്റ്റാൻഡ്-അപ്പ് ഹാസ്യനടനും നടനും ടിവി അവതാരകനും നിർമ്മാതാവുമാണ് കപിൽ ശർമ്മ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള ഷോയാണ് കപിൽ ശർമ അവതാരകനായ ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ. ഹിന്ദി കോമഡിഷോകളില്‍ ഏറ്റവുമധികം ജനപ്രീതി നേടിയതാണ് കപില്‍ ശര്‍മ്മയുടെ ഷോ. കഴിഞ്ഞ ദിവസം ടെലികാസ്റ്റ് ചെയ്ത ഷോയില്‍ അറ്റ്ലിയും വരുൺ ധവാനും കീർത്തി സുരേഷും വാമിഖ ഗബ്ബിയുമായിരുന്നു. ബേബി ജോണ്‍ എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടിയാണ് നാലുപേരും എത്തിയത്. യുടെ ഷോ. പല പേരുകളില്‍ പല ചാനലുകളില്‍ കപില്‍ ശര്‍മ്മ തന്റെ കോമഡിഷോ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ വൈറലാകുന്നതും ചർച്ച ചെയ്യപ്പെടുന്നതുമായ വിഷയമാണ് നിറത്തിന്റെ പേരിൽ അറ്റ്ലിയെ പരിഹസിച്ച് കപിൽ ശർമ ചോദിച്ച ചോദ്യം. ഷോ പുരോഗമിക്കുന്നതിനിടെയാണ് അറ്റ്ലിയോട് വിചിത്രമായ ചോദ്യം കപിൽ ശർമ ചോദിച്ചത്. തന്റെ രൂപത്തെ പരിഹസിച്ചുള്ള ചോദ്യത്തിന് മുഖമടച്ചുള്ള മറുപടിയാണ് അറ്റ്ലി നൽകിയത്.
ഇപ്പോഴിതാ കപില്‍ ശര്‍മ്മ നിറത്തിന്റെ പേരിൽ അപമാനിച്ചതായി ആരോപണം ഉയരുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ‘ഗ്രേറ്റ് ഇന്ത്യൻ കപില്‍ ഷോ’യില്‍ അതിഥിയായെത്തിയ അറ്റ്ലീയോട് കപില്‍ ശർമ ചോദിച്ച ഒരു ചോദ്യമാണ് സോഷ്യല്‍ മീഡിയയിലൂടെ വിവാദത്തിന് തീ കൊളുത്തിയിരിക്കുന്നത്. ‘നിങ്ങള്‍ ഒരു താരത്തെ കാണാൻ പോയപ്പോള്‍ അവർക്ക് നിങ്ങളെ തിരിച്ചറിയാൻ കഴിയാതിരുന്ന സംഭവമുണ്ടായിട്ടുണ്ടോ, അറ്റ്ലീ എവിടെയെന്ന് അവർ ചോദിച്ചിട്ടുണ്ടോ’ എന്നായിരുന്നു കപില്‍ ശർമയുടെ വിവാദചോദ്യം. അതിനു പക്ഷേ കുറിക്കു കൊള്ളുന്ന മറുപടി അറ്റ്ലി കൊടുത്തു.
‘‘സർ, താങ്കളുടെ ചോദ്യം ഒരുതരത്തില്‍ എനിക്ക് മനസിലായി. ഞാൻ ഉത്തരം പറയാൻ ശ്രമിക്കാം. എ.ആർ. മുരുഗദോസ് സാറിനോട് ഏറെ നന്ദിയുള്ളവനാണ് ഞാൻ, കാരണം എന്റെ ആദ്യ ചിത്രം നിർമിച്ചത് അദ്ദേഹമാണ്. അദ്ദേഹം എന്റെ സ്ക്രിപ്റ്റ് ചോദിച്ചപ്പോള്‍ എന്നെ കാണാൻ എങ്ങനെയുണ്ടെന്ന് അദ്ദേഹം നോക്കിയിട്ടില്ല. ഞാൻ കഴിവുള്ളവനാണോ അല്ലയോ എന്നതാണ് അദ്ദേഹം നോക്കിയത്. പക്ഷേ, അദ്ദേഹത്തിന് എന്റെ സ്ക്രിപ്റ്റ് ഇഷ്ടമായി. ലോകം അത് കാണണം. രൂപം കൊണ്ടല്ല, ഹൃദയം കൊണ്ടാണ് ഒരാളെ വിലയിരുത്തേണ്ടത്...’’ എന്നായിരുന്നു അറ്റ്ലിയുടെ മറുപടി. സംവിധായകൻ നല്കിയ മറുപടിക്ക് പിന്നാലെ സദസ്സില്‍നിന്ന് കരഘോഷം മുഴങ്ങുന്നതാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയിലുള്ളത്. മറ്റുള്ള ആരാധകരും ഈ മറുപടിക്ക് കൈയടിക്കുന്നുണ്ട്.
അവതാരകനായ കപില്‍ ശർമയും അറ്റ്ലീയുടെ മറുപടിക്ക് കൈയടിക്കുന്നുണ്ട്. അതേസമയം, കപില്‍ ശർമയുടെ ഇത്തരം ചോദ്യം നിറത്തിന്റെ പേരില്‍ അപമാനിക്കുന്നരീതിയിലുള്ളതാണെന്നാണ് വിമര്‍ശനങ്ങള്‍. രൂക്ഷവിമർശനമാണ് കപിലിന്റെ ഈ ചോദ്യത്തിന് നേരെ ഉയരുന്നത്. ഗായിക ചിന്മയ് ശ്രീപദ ഉൾപ്പടെയുള്ളവർ കപിൽ ശർമയെ വിമർശിച്ച് രംഗത്തെത്തിയത്. നിറത്തിന്റേയും രൂപത്തിന്റേയും പേരിലുള്ള കോമഡി നിർത്താറായില്ലേ എന്നാണ് മിക്ക പ്രേക്ഷകരുടെ വീഡിയോയ്ക്ക് താഴെ നല്കുന്ന കമന്റുകള്‍.

Comments