ശ്രീവല്ലിപ്പുത്തൂര്‍ ആണ്ടാള്‍ ക്ഷേത്രത്തിലെ ശ്രീകോവിലിനുളളില് കയറിയ സംഗീതജ്ഞന് ഇളയരാജയെ തടഞ്ഞ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ക്ഷേത്ര ആചാരപ്രകാരം ഭക്തര്‍ക്ക് ശ്രീകോവിലില്‍ പ്രവേശിക്കാന്‍ ആകില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പുറത്തേക്ക് ഇറങ്ങുന്ന ഇളയരാജയുടെ വീഡിയോയാണ് പ്രചരിച്ചത്. ജാതിപരമായി ഇളയരാജയെ പുറത്താക്കിയതാണെന്ന തരത്തില്‍ വരെ ഈ വീഡിയോ പ്രചരിച്ചിരുന്നു. ഇപ്പോള്‍ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് ഇളയരാജ.
എന്നെ കേന്ദ്രീകരിച്ച് ചിലര്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. എന്റെ ആത്മാഭിമാനത്തില്‍ വിട്ടുവീഴ്ച ചെയ്യുന്ന ആളല്ല ഞാന്‍. നടക്കാത്ത കാര്യങ്ങള്‍ സംഭവിച്ചത് പോലെ പ്രചരിപ്പിക്കുകയാണ്. ആരാധകരും പൊതുജനങ്ങളും ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുത്. ഇളയരാജ കുറിച്ചു.

ഇളയരാജ ക്ഷേത്രത്തിന് പുറത്തേക്ക് ഇറങ്ങുന്ന വീഡിയോ വൈറലായതിനു പിന്നാലെഅദ്ദേഹത്തെ പ്രതികൂലിച്ചും അനുകൂലിച്ചും നിരവധി കമൻ്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. സാധാരണയായി ശ്രീകോവിലില്‍ പൂജാരിമാരല്ലാതെ മറ്റാരും കയറാറില്ലെന്നും, ഇളയരാജയ്ക്ക് എന്തെങ്കിലും ആശയകുഴപ്പം സംഭവിച്ചതാകാമെന്നും ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, മറ്റൊരു ചടങ്ങില്‍ വെച്ച് ആണ്ടാള്‍ ക്ഷേത്രത്തിലെ പൂജാരികളും ഭാരവാഹികളും ഇളയരാജയെ ആദരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

Comments