
ശോഭിത-നാഗചൈതന്യ വിവാഹ വിശേഷങ്ങള്‍ അവസാനിക്കുന്നില്ല. പ്രി വെഡ്ഡിങ് ഫങ്ഷന്റെ ഏതാനും പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ശോഭിത.
ചെറുപ്പക്കാരുടെ പാര്‍ട്ടി എന്നാണ് തങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത് എന്ന് ശോഭിത പറയുന്നു. എന്നാല്‍ ചിത്രത്തില്‍ നാഗ ചൈതന്യയോ , പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റുളളവരോ ഇല്ല.
ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് ശോഭിതയുടെ ലുക്കാണ്. അടി മുതല്‍ മുടിവരെ ശോഭിതയുടെ അഴക് നിറഞ്ഞു നില്‍ക്കുകയാണ് ഓരോ ചിത്രത്തിലും. കാലില്‍ മഞ്ഞള്‍ പുരണ്ട കാഴ്ച വരെ ചിത്രത്തില്‍ നടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സബസ്യാചി ഡിസൈന്‍ ചെയ്ത ബാഗ്രു മള്‍ട്ടി ചോട്ടു ലെഹങ്കയാണ് ശോഭിത ധരിച്ചിരിക്കുന്നത്. ലെഹങ്കയുടെ പാവാട പുരാതന സര്‍ദോസിയും , കണ്ണാടി ബോര്ഡറുംകൊണ്ട് അലങ്കരിച്ചിരിക്കുന്നു. കൈകൊണ്ട് നെയ്തെടുത്ത കോട്ടന്‍ ദുപ്പട്ടയും ക്ലാസിക് കാന്തി ബ്ലൈസുമാണ് അതിന് പെയര്‍ ചെയ്തിരിയ്ക്കുന്നത്.
ലെഹങ്കയില്‍ മാത്രം തീര്‍ത്തില്ല, സബ്യസാചിയുടെ 22 കാരറ്റ് ഗോള്‍ഡില്‍ ഉണ്ടാക്കിയ ബംഗാള്‍ ചാന്ദ്ബലീസ് ആണ് കാതുകളില്‍ അണിഞ്ഞിരിയ്ക്കുന്നത്.
ഡിസംബര്‍ 4 ന് ആയിരുന്നു ശോഭിതയുടെയും നാഗ ചൈതന്യയുടെയും വിവാഹം. ഹൈദരബാദില്‍ വച്ചു നടന്ന പക്ക ട്രഡീഷണല്‍ വിവാഹത്തിന്റെ ചിത്രങ്ങള്‍ എല്ലാം നേരത്തെ പുറത്തുവന്നതാണ്.






