
ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും വിമർശനം കേട്ട കോമ്പോ ഏതാണ് എന്ന് ചോദിച്ചാൽ അത് ജാസ്മിൻ - ഗബ്രി കോമ്പോ ആയിരുന്നു. തുടക്കം മുതൽക്ക് തന്നെ ജാസ്മിനും ഗബ്രിക്കുമെതിര ധാരാളം വിമർശനങ്ങൾ വന്നിരുന്നു. കണ്ടന്റ് ഉണ്ടാക്കാൻ വേണ്ടിയാണ് ഗബ്രിയും ജാസ്മിനും കോമ്പോ ഉണ്ടാക്കിയത് എന്ന ചർച്ചയുമുണ്ടായിരുന്നു.
ബിഗ് ബോസിന് പുറത്ത് എത്തിയാൽ ഇവർ തമ്മിൽ ഫ്രണ്ട്ഷിപ്പ് ഉണ്ടാവില്ലെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ വ്യക്തിജീവിതത്തിൽ പോലും പല പ്രശ്നങ്ങൾ വന്നിട്ടിട്ടും ജാസ്മിനും ഗബ്രിയും സൗഹൃദം വിട്ടില്ല. ബിഗ് ബോസിന് പുറത്തിറങ്ങിയ ശേഷവും ഒരുമിച്ച് യാത്രകൾ ചെയ്തും പരസ്പരം എന്ത് ആവശ്യത്തിനും ഓടിയെത്തിയും ഇരുവരും തങ്ങളുടെ സൗഹൃദം തുടരുകയാണ്. ആദ്യം പ്രേക്ഷകർക്ക് ജാസ്മിനോടും ഗബ്രിയോടും തോന്നിയ ദേഷ്യമൊക്കെ മാറത്തുടങ്ങി.
ഒന്നിച്ച് ജീവിച്ചൂടെ എന്നാണ് ഇവരോട് ആരാധകർ ചോദിക്കുന്നത്. എന്നാൽ തങ്ങൾ തമ്മിൽ പ്രണയമല്ലെന്നാണ് ജാസ്മിനും ഗബ്രിയും പറയുന്നത്. എന്തായാലും ഇപ്പോൾ ജാസ്മിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയും അതിന് നൽകിയ ക്യാപ്ഷനുമാണ് ആരാധകർക്കിടയിലെ ചർച്ച. ഗബ്രിക്ക് ഒപ്പമുള്ള മനോഹരമായ നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോ ആണ് ജാസ്മിൻ പങ്കുവെച്ചത്.
‘ഈ വർഷത്തെ എല്ലാ സങ്കടങ്ങൾക്കിടയിലും നീ എനിക്ക് തലചായ്ക്കാൻ ഒരിടം തന്നു, ഈ വർഷം എനിക്ക് സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ്, യു ഇഡിയറ്റ് ’ എന്നാണ് ജാസ്മിൻ വീഡിയോയ്ക്കൊപ്പം പങ്കുവെച്ച ക്യാപ്ഷൻ. നിരവധിപേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. എന്നും ഇതുപോലെ ഒരുമിച്ച് ഉണ്ടാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. രണ്ടു പേരും നന്നായി പ്രാർത്ഥിക്കൂ നിങ്ങൾ ആഗ്രഹിക്കുന്നത് എന്താണോ അതു സാധിക്കട്ടെ,
എന്റെ മക്കളെ നിങ്ങൾ തമ്മിൽ എന്ത് ചേർച്ചയാണ് നിങ്ങൾക്ക് ഒന്നായി കൂടെ നിങ്ങൾക്ക് പരസ്പരം ഇഷ്ടമുണ്ടെന്നറിയാം, പക്ഷേ എന്തോ കാരണങ്ങളാൽ നിങ്ങളുടെ ഇഷ്ടം നിങ്ങൾ മറച്ചുവയ്ക്കുന്നു. ആരെയാണ് നിങ്ങൾ പേടിക്കുന്നത് മതപരവും വീട്ടുകാരുടെ എതിർപ്പും ആണോ അതാണെങ്കിൽ അതൊക്കെ വെറും താൽക്കാലികം മാത്രമാണ് തീരുമാനമെടുക്കേണ്ടത് നിങ്ങൾ മാത്രമാണ് അതെല്ലാം മറച്ച് വേറെ എന്തുകാരണം കൊണ്ടാണെങ്കിൽ ഒക്കെ അത് നിങ്ങളുടെ ഇഷ്ടം എന്നിങ്ങനെ പോകുന്നു വീഡിയോയ്ക്ക് വരുന്ന കമന്റുകൾ.
ബിഗ് ബോസിനകത്ത് വെച്ച് തന്നെ ജാസ്മനും ഗബ്രിയും തമ്മിലുള്ള ബന്ധം എന്താണ് എന്ന് സഹമത്സരാർത്ഥികൾക്ക് പോലും മനസ്സിലായിരുന്നല്ല. പ്രണയം ആണോ എന്ന് ചോദിക്കുമ്പോൾ അല്ലെന്ന് തന്നെയാണ് രണ്ട് പേരും പറഞ്ഞത്. എന്നാൽ സൗഹൃദത്തിന് അപ്പുറത്താണ് എന്ന് തുറന്നുപറഞ്ഞിട്ടുമുണ്ട്.






