
ന്യൂഡല്‍ഹി: ഭരണഘടനയും അംബേദ്ക്കറും വന്‍ വിഷയമായി മാറിയ ശൈത്യകാല സമ്മേളനം അവസാനിച്ചതോടെ ലോക്സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഭരണപ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ ശക്തമായ ചര്‍ച്ചകളും വാദപ്രതിവാദങ്ങളും കയ്യാങ്കളിയും മുഖാമുഖം വന്ന പ്രതിഷേധങ്ങളുമെല്ലാം കണ്ട ശേഷമാണ് ഇത്തവണ പാര്‍ലമെന്റിന്റെ ലോക്സഭാ സമ്മേളനം അവസാനിക്കുന്നത്്.
ശീതകാല സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെ അവസാന ദിവസവും അംബേദ്ക്കര്‍ പരാമര്‍ശത്തില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം കണ്ടു. ഭരണപക്ഷവും പ്രതിപക്ഷവും ഒരേ വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്ത് വരുന്നത് കണ്ടാണ് സമ്മേളനം അവസാനിച്ചത്. അമിത്ഷായുടെ അംബേദ്ക്കര്‍ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന ഇന്‍ഡ്യാ മുന്നണിയും അംബേദ്ക്കറിനെ അപമാനിച്ചെന്ന് ആരോപിച്ച് ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎയും പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധിക്കുന്നതും കണ്ട സമ്മേളനമായിരുന്നു ഇത്തവണ നടന്നത്.
നാലാഴ്ച നീണ്ട നാടകീയതയ്ക്കും ചുടുപിടിച്ച ചര്‍ച്ചയ്ക്കും പ്രതിപക്ഷത്തിനെതിരെ 'കൊലപാതകശ്രമം' അടക്കമുള്ള കുറ്റം ചുമത്തിയുള്ള കേസുകള്‍ക്കും വന്‍ പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് അവസാനിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തിനെതിരെ പ്രിയങ്ക ഗാന്ധി വധേരയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ വീണ്ടും പാര്‍ലമെന്റ് സമുച്ചയത്തില്‍ പ്രതിഷേധിച്ചപ്പോള്‍ അംബേദ്ക്കറോട് കോണ്‍ഗ്രസ് അനാദരവ് കാണിച്ചെന്ന് ആരോപിച്ച് ബിജെപി എംപിമാരും സമാന്തര പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇന്നലെ പാര്‍ലമെന്റിന്റെ മകര്‍ ദ്വാറില്‍ നടന്ന പ്രതിഷേധത്തിനിടെ രണ്ട് എംപിമാര്‍ക്ക് പരിക്കേറ്റതായി ബിജെപി പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്ക്കെതിരായ കേസെടുക്കുകയും ചെയ്തിരുന്നു.
ഗാന്ധിക്കെതിരായ കേസ് 'ബഹുമതിയുടെ ബാഡ്ജ്' എന്ന് വിശേഷിപ്പിച്ചു. ബാബാസാഹെബിന്റെ പാരമ്പര്യം സംരക്ഷിച്ചതിന് അദ്ദേഹത്തിന് എതിരായ കേസ് ബഹുമതിയുടെ ബാഡ്ജാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. രാഹുലിനെതിരായ കേസ് അംബേദ്ക്കര്‍ പരാമര്‍ശത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ വേണ്ടിയുള്ള ശ്രമമാണെന്നും ബിജെപിയ്ക്ക് അസ്വസ്ഥതയാണെന്നും പ്രിയങ്ക പറഞ്ഞു.
ബിജെപി കേസ് കൊടുത്തതിന് പിന്നാലെ പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേയ്ക്ക് പരിക്കേറ്റു എന്നാരോപിച്ച് കോണ്‍ഗ്രസും പരാതി നല്കി. സമാന്തര പ്രതിഷേധത്തിനിടെ ബിജെപി എംപിമാരായ പ്രതാപ് സാരംഗി, മുകേഷ് രാജ്പുത് എന്നിവര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. ബിആര്‍ അംബേദ്കറുടെ പേര് പറയുന്നത് ഇപ്പോള്‍ ഫാഷനായി മാറിയെന്നും. അംബേദ്കര്‍' എന്ന് പറയുന്ന സ്ഥാനത്ത് പലതവണ ദൈവത്തിന്റെ നാമം സ്വീകരിച്ചിരുന്നെങ്കില്‍ അവര്‍ക്ക് സ്വര്‍ഗത്തില്‍ സ്ഥാനം ലഭിക്കുമായിരുന്നെന്നാണ് ഷാ പറഞ്ഞത്.






