ഭൂമിയുടെ ആകൃതിയെ ചുറ്റിപറ്റി ഇന്നും നിരവധി വാദപ്രതിവാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ബിസി നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അസ്റ്റോട്ടിലാണ് ഭൂമിയ്ക്ക് ഗോളാകൃതിയാണെന്ന് ആദ്യമായി വാദിച്ചത്. എന്നാല്‍, ആയിരക്കണക്കിന് നൂറ്റാണ്ടുകള്‍ കഴിഞ്ഞ് 1519 മുതല്‍ 1522 വരെ ഭൂമിയെ ചുറ്റി ഭൂമിയുടെ ഗോളാകൃതിയെ കുറിച്ച് ആദ്യമായി വ്യക്തമാക്കിയത് ഫെര്‍ഡിനാന്‍ഡ് മഗല്ലനും ജുവാന്‍ സെബാസ്റ്റ്യന്‍ എല്ക്കാനോയും ചേര്‍ന്ന സംഘമാണ്. സാങ്കേതികത പിന്നേയും വളര്‍ന്നു. പക്ഷേ, ഇന്ന് 2025 -ലേക്ക് കടക്കുമ്പോഴും ഭൂമി ഉരുണ്ടതല്ല, പരന്നതാണെന്ന് വാദിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍ ഇന്നും ജീവിച്ചിരിക്കുന്നു. ഈ കൂട്ടത്തിലെ പ്രധാനിയായ ഒരു യൂട്യൂബറാണ് ജെറാന്‍ കാമ്പനെല്ല. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഭൂമി പരന്നതാണ്. എന്നാല്‍, അടുത്തിടെ അന്റാര്‍ട്ടിക്കയിലേക്ക് 31 ലക്ഷം രൂപ ചെലവാക്കിയ നടത്തിയ യാത്രയ്ക്ക് ശേഷം തനിക്ക് തെറ്റ് പറ്റിയെന്ന് ഏറ്റുപറയുകയാണ് ജെറാന്‍ കാമ്പനെല്ല.
കാലിഫോര്‍ണിയയില്‍ നിന്ന് അന്റാര്‍ട്ടിക്കയിലേക്ക് 31 ലക്ഷം മുടക്കി 14,000 കിലോമീറ്റര്‍ യാത്ര വേണ്ടിവന്നു ജെറാന്‍, തന്റെ ഗൂഢാലോചനാ സിദ്ധാന്തത്തെ തള്ളിപ്പറയാന്‍. കൊളറാഡോ പാസ്റ്റര്‍ വില്‍ ഡഫി സംഘടിപ്പിച്ച ഫൈനല്‍ എക്സ്പെരിമെന്റിന്റെ ഭാഗമായിരുന്നു ഈ യാത്ര. അന്റാര്‍ട്ടിക്കയില്‍ അര്‍ദ്ധരാത്രിയിലും കാണാന്‍ കഴിയുന്ന സൂര്യന് സാക്ഷ്യം വഹിക്കാന്‍ നാല് ഫ്ലാറ്റ് എര്ത്തേഴ്സിനെയും നാല് ഗ്ലോബ് വിശ്വാസികളെയും കൊണ്ടായിരുന്നു യാത്ര. ഭൂമിയുടെ ആകൃതിയെക്കുറിച്ചുള്ള ചര്‍ച്ച അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള യാത്രയായിരുന്നു ഇത്.
24 മണിക്കൂറും സൂര്യനെ കാണാന്‍ കഴിയുന്ന അന്റാട്ടിക് ഭൂപ്രകൃതി, തന്റെ യൂട്യൂബ് ചാനലിലൂടെ തത്സമയം സംപ്രേഷണം ചെയ്ത പര്യവേഷണത്തിനായി കാമ്പനെല്ല 37,700 ഡോളര്‍ (ഏകദേശം 31 ലക്ഷം രൂപ) ചെലവഴിച്ചു. ചരിവുള്ളതും ഭ്രമണം ചെയ്യുന്നതുമായ ഗോളാകൃതിയിലുള്ള ഭൂമിയില്‍ മാത്രം കാണാന്‍ കഴിയുന്ന ഈ പ്രതിഭാസം കാമ്പനെല്ലയെ തന്റെ തെറ്റ് അംഗീകരിക്കാന്‍ പ്രേരിപ്പിച്ചു. 24 മണിക്കൂറും സൂര്യനില്ലെന്ന് ഞാന്‍ സത്യസന്ധമായി വിശ്വസിച്ചു. പക്ഷേ, ഉണ്ടെന്ന് ഞാന്‍ ഇപ്പോള്‍ വിശ്വസിക്കുന്നു' കാമ്പല്ലെ തന്റെ തെറ്റ് സമ്മതിച്ച് കൊണ്ട് പറഞ്ഞു. അതേസമയം ഭൂമിക്ക് പൂര്‍ണ്ണ ഗോളാകൃതിയാണെന്ന് തനിക്ക് സമ്മതിക്കാന്‍ പറ്റില്ലെന്നും എന്നാല്‍ തന്റെ പുതിയ അനുഭവം തങ്ങളുടെ പ്രസ്ഥാനത്തിന്റെ പ്രധാന വിശ്വാസങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Comments