
കീർത്തി സുരേഷിന്റെ വിവാഹം കഴിഞ്ഞിട്ട് കൃത്യമായി പറഞ്ഞാൽ പത്തുദിവസം കഴിഞ്ഞു. പുതിയ ബോളിവുഡ് ചിത്രത്തിന്റെ പ്രമോഷൻ പരിപടികളുമായി മുൻപോട്ട് പോവുകയാണ് താരം ഇതിന്റെ ഇടയിലാണ് വിവാഹത്തിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്തുവരുന്നത്.
അടുത്തിടെ അച്ഛൻ മകളുടെ വിവാഹത്തെക്കുറിച്ച് അഭിമാനത്തോടെ സംസാരിച്ചിരുന്നു . സോഷ്യൽ മീഡിയയിൽ സജീവമെങ്കിലും മേനക ഒന്നും തന്നെ പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ മകളുടെ വിവാഹത്തിലെ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് മേനക. ഒപ്പം കീര്‍ത്തിക്ക് ആശംസകളും താരം നേരുന്നുണ്ട്.
എന്റെ മോൾ വിവാഹിതയായി ,എന്റെ മകളുടെ പ്രണയത്തെ അവൾ ജീവിതത്തിൽ കണ്ടെത്തിയതിൽ ഞാൻ വളരെ ഹാപ്പിയാണ്. കീർത്തിക്കും ആന്റണിക്കും ആശംസകൾ കുടുംബചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് മേനക കുറിച്ചു.
അതേസമയം വിവാഹത്തിൽ പങ്കെടുത്ത ആളുകൾ ചിത്രങ്ങൾ പങ്കിടുന്നവയിൽ ഒന്നും ആന്റണിയുടെ കുടുംബചിത്രം മാത്രം ഇല്ല ,ആന്റണിയുടെ അച്ഛനും അമ്മയും എവിടെ എന്ന ചോദ്യങ്ങളും ആരാധകർ ഉയർത്തുന്നുണ്ട്.
ബ്രാഹ്മണആചാരപ്രകാരം ആണ് താലികെട്ട് നടന്നത്. ക്രിസ്ത്യൻ വധുവായി അണിഞ്ഞൊരുങ്ങി എത്തിയ കീർത്തിക്ക് കൈയ്യിൽ മോതിരം ആന്റണി അണിയിച്ചു. വിവാഹശേഷം മോഡേൺ ലുക്കിൽ എത്തിയ കീർത്തിയുടെ ചിത്രങ്ങളും വീഡിയോസും സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറൽ ആയിരുന്നു. മോഡേൺ വേഷത്തിലും പാരമ്പര്യ തനിമ നിലനിർത്താൻ വേണ്ടി കീർത്തി മഞ്ഞ ചരടിൽ കോർത്ത താലി അണിഞ്ഞതും ശ്രദ്ധ പിടിച്ചുപറ്റി






