
പാലക്കാട്: വിഎച്ച്പി പ്രവര്‍ത്തകര്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായി ആരോപിച്ച് സന്ദീപ് വാര്യര്‍. കേസില്‍ അറസ്റ്റിലായ മൂന്നുപേരില്‍ രണ്ടുപേര്‍ പാലക്കാട് തെരഞ്ഞെടുപ്പില്‍ പ്രചാരണ ചുമതല ഉണ്ടായിരുന്ന സജീവ ബിജെപി പ്രവര്‍ത്തകരാണെന്നും പറഞ്ഞു. കേസ് യുവമോര്‍ച്ച അട്ടിമറിക്കാന്‍ ശ്രമിച്ചു.
സംഭവത്തില്‍ ബിജെപി നേതൃത്വത്തിന് പങ്കുണ്ടെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു. ബിജെപി യുടെ ക്രൈസ്തവ സ്നേഹം അഭിനയമാണെന്നും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സി കൃഷ്ണകുമാറുമായി ബന്ധമുള്ളവരാണെന്നും പറഞ്ഞു. വെള്ളിയാഴ്ച പാലക്കാട് നല്ലേപ്പുള്ളി ഗവ. യു.പി. സ്കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവം പുറത്തുവന്നിരുന്നു.
ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെ മൂവര്‍സംഘം അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും വസ്ത്രധാരണത്തെപറ്റി ചോദ്യം ചെയ്യുകയും തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വെച്ച് അധ്യാപകരെ അസഭ്യം പറയുകയും ചെയതു. സ്കൂള്‍ അധികൃതര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില വിഎച്ച്പി പ്രവര്‍ത്തകരായ വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ അനില്‍കുമാര്‍, ജില്ലാ സംയോജക് വി സുശാസനന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ വേലായുധന് എന്നിവരെയാണ് ചിറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
