
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ലോറിയ്ക്ക് പിന്നില്‍ സ്കൂട്ടറിടിച്ച് വിദ്യാര്‍ഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനു പരിക്കേറ്റു. കൊടുങ്ങല്ലൂര്‍ കാര അഞ്ചങ്ങാടിയിലാണ് അപകടം. കയ്പമംഗലം കുറ്റക്കാട്ട് സ്വദേശി മേനാലി അന്‍സാറിന്റെ മകന് അഫ്നാന് റോഷന് (16) ആണ് മരിച്ചത്. സുഹൃത്ത് മതിലകം കൂളിമുട്ടം സ്വദേശി കൂട്ടുങ്ങല്‍ നസ്മലിനാണ് പരിക്കേറ്റത്.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അഞ്ചങ്ങാടി സ്കൂളിനു മുന്നിലാണ് അപകടമുണ്ടായത്. അപകടത്തിനു പിന്നാലെ അഫ്നാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പെരിഞ്ഞനം ആര്‍എം സ്കൂളിലെ പ്ലസ്ടു വിഎച്ച്എസ്ഇ വിദ്യാര്‍ഥിയാണ് അഫ്നാന്.






