ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയ വിപ്ലവമാണ് എഐ. ഈ നൂതന വിദ്യയിലൂടെ പലരുടെയും ചലിക്കുന്ന ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ മിക്കപ്പോഴും തരംഗമായി മാറുന്നത് സെലിബ്രിറ്റികളാണ്. പല താരങ്ങളുടെയും എഐ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയെ അമ്പരപ്പിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഇന്ത്യൻ കായിക പ്രേമികളെ ഞെട്ടിക്കുന്നതില്‍ ഇടം നേടുകയാണ് ഇന്ത്യൻ പേസർ മുഹമമ്മദ് ഷമിയും, ഇന്ത്യൻ വനിത ടെന്നീസ് താരമായ സാനിയ മിർസയും. ഇരുവരും ദുബായില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ വൈറല്‍ ആയത്. ഇരുവരും പ്രണയത്തിലാണ് എന്ന അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ ഉയർന്ന സാഹചര്യത്തിലാണ് പുതിയ ചിത്രങ്ങള്‍ ആരാധകരില്‍ സംശയം ജനിപ്പിച്ചത്. ഇരുവരും ദുബായില്‍ നില്ക്കുന്ന ചിത്രങ്ങള്‍ വ്യാജമാണെന്നും അവർ തമ്മില്‍ പ്രണയത്തിലല്ല എന്നൊക്കെയുമുള്ള വാദങ്ങളും ഉയർന്നു വരുന്നുണ്ട്. എഐയിലൂടെ ഈ ചിത്രങ്ങള്‍ സൃഷ്ടിച്ചതാണെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാലിത് ശരിയാണോ തെറ്റാണോ എന്നുപോലും താരങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
മുഹമ്മദ് ഷമിയും ആദ്യ ഭാര്യ ഹാസിൻ ജഹാനും തമ്മില്‍ 2018 ഇല് വിവാഹമോചിതരായിരുന്നു. സാനിയ മിർസയും പാക്കിസ്ഥാൻ ക്രിക്കറ്റർ ഷൊയെബ് മാലിക്കും 2023 ലാണ് വിവാഹമോചിതരായത്. അതിനു ശേഷം 2024 ജനുവരിയോടെ ഷൊയെബ് മാലിക്ക് പാകിസ്താനി നടിയായ സന ജാവേദിനെ കല്യാണം കഴിച്ചു.
കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ താരമായിരുന്നു മുഹമ്മദ് ഷമി. ആ സമയം മുതലാണ് സാനിയ മിർസയും ഷമിയും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പരന്നത്. എന്നാല്‍ അതിനോട് അവർ രണ്ടുപേരും പ്രതികരിച്ചിരുന്നില്ല. അതിനു പിന്നാലെയാണ് സോഷ്യല്‍ മീഡിയയെ ഏറെ ഞെട്ടിച്ച ഈ ചിത്രങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.

Comments