
ബിഹാര്‍ ഗവര്‍ണറായി പോകുന്ന ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നല്‍കാനൊരുങ്ങി രാജ്ഭവന്.നാളെ വൈകിട്ട് 4.30 ന് രാജ് ഭവനിലാണ് യാത്രയയപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ യാത്രയയപ്പ് ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഞായറാഴ്ച ആരിഫ് മുഹമ്മദ് ഖാന് കേരളത്തില്‍ നിന്ന് മടങ്ങും.ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് കൊച്ചി വഴിയാണ് മടക്കം.
നിലവിലെ ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ ജനുവരി രണ്ടിന് കേരള ഗവര്‍ണറായി ചുമതലയേക്കും. വിശ്വനാഥ് ആര്‍ലേക്കര്‍ ജനുവരി ഒന്നിന് കേരളത്തിലെത്തും.ആരിഫ് മുഹമ്മദ് ഖാന് ജനുവരി രണ്ടിന് ബിഹാറില്‍ ചുമതല ഏറ്റെടുക്കും.
ആരിഫ് മുഹമ്മദ് ഖാന് കേരള ഗവര്‍ണറായി 5 വര്‍ഷം കഴിഞ്ഞിരുന്നു. 2024 സെപ്റ്റംബര്‍ 5നാണ് ആരിഫ് മുഹമ്മദ് ഖാന് കേരള രാജ് ഭവനില്‍ 5 കൊല്ലം പൂര്‍ത്തിയാക്കിയത്. സംഭവ ബഹുലമായ 5 വര്‍ഷത്തിന് ശേഷമാണ് ആരിഫ് മുഹമ്മദ് ഖാന് കേരളം വിടുന്നത്. ഗോവ സ്വദേശിയായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ നേരത്തെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും ഗോവയില്‍ വനം-പരിസ്ഥിതി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.






