
കൊച്ചി; കൊച്ചി മെട്രോയുടെ പ്രവര്‍ത്തന ലാഭം 5 കോടിയില്‍ നിന്നും 23 കോടിയിലേക്ക് ഉയര്‍ന്നു. 2023- 24 വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് പ്രവര്‍ത്തന വരുമാനം. 151.30 കോടി രൂപയും പ്രവര്‍ത്തന ചെലവ് 205.59 കോടി രൂപയുമാണ്.
നോണ്‍ - മോട്ടോറൈസ്ഡ് ട്രാന്‍സ്പോര്‍ട്ട് ചെലവ് 60.31 കോടി പ്രവര്‍ത്തന ചെലവില്‍ നിന്ന് ഒഴിവാക്കിയെന്നും യഥാര്‍ത്ഥ ചെലവ് 145 കോടി മാത്രമാണെന്നും കെഎംആര്‍ എല്‍ വ്യക്തമാക്കി.
നടപ്പു സാമ്പത്തിക വര്‍ഷം പ്രവര്‍ത്തന ലാഭം ലാഭം 30 കോടി രൂപയെങ്കിലും വരുമെന്നാണു കണക്കാക്കുന്നത്. ഈ വര്‍ഷം ക്രിസ്മസ് തലേന്ന് 1,14,640 പേരാണു മെട്രോയില്‍ യാത്ര ചെയ്തത്. മെട്രോ നിര്‍മാണത്തിന് എടുത്ത വിദേശ വായ്പയുടെ തിരിച്ചടവു മാത്രമാണു ഇപ്പോള്‍ സര്‍ക്കാരിനു ബാധ്യതയായുള്ളത്. സര്‍വീസ് ആരംഭിച്ച 2017-18 വര്‍ഷം 24 കോടി രൂപ പ്രവര്‍ത്തന നഷ്ടത്തിലായിരുന്ന കൊച്ചി മെട്രോ ഏഴാം വര്‍ഷം അത്രയും തന്നെ തുക പ്രവര്‍ത്തന ലാഭത്തിലേക്ക് എത്തി.






