
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് റിമ കല്ലിങ്കല്‍. അടുത്തകാലത്തായി സിനിമയില്‍ അത്ര സജീവമല്ലെങ്കിലും താരം സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണ്. തന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ക്കായ് റിമ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച് ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
പൊതുവേ ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവയ്ക്കാറുള്ളത് ഈ ചിത്രവും അത്തരത്തിൽ ഗ്ലാമറസ് ലുക്കിലുള്ളത് തന്നെയാണ്. അതീവ ഗ്ലാമർ ലുക്കിൽ എത്തിയ താരത്തിന്റെ ഈ ചിത്രത്തിന് വലിയൊരു ആരാധകനിര തന്നെയാണ് എത്തിയിരിക്കുന്നത്. മികച്ച കമന്റുകളും ഈ ഒരു ചിത്രത്തിന് ലഭിക്കുന്നുണ്ട്. മഞ്ഞ നിറത്തിലുള്ള സ്ലീവ്ലെസ് ഡ്രസ്സിൽ അതീവ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്.
ഋതു എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് റീമ കല്ലിങ്കൽ എത്തുന്നത് അവതാരികയായും മോഡലായി ഒക്കെ വലിയൊരു ആരാധകനിരയെ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട് താരം. 22 ഫീമെയിൽ കോട്ടയം എന്ന ചിത്രമാണ് താരത്തിന്റെ അഭിനയ ജീവിതത്തിൽ വലിയ മാറ്റം കൊണ്ടുവന്നത് ഈ ചിത്രത്തിലെ പ്രകടനത്തിനുശേഷം വലിയൊരു ആരാധകനിരയെ തന്നെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
ആഷിക് അബുവിന്റെ ഭാര്യയായി മാറിയതിനു ശേഷം സിനിമകളിൽ നിന്നും വലിയൊരു ഇടവേള തന്നെ റിമ എടുത്തിരുന്നു. വളരെ സെലക്ടീവായി സിനിമകൾ ചെയ്യുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാൾ കൂടിയാണ് റിമ.






