
ഈ വര്‍ഷത്തെ ഹിറ്റ് ഗാനങ്ങളില്‍ ഒന്നായിരുന്നു വിക്കി കൗശലിന്റെ ‘തോബ തോബ’. പാട്ടിലെ ഹുക്ക് സ്റ്റെപ്പ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായിരുന്നു. ഇപ്പോഴിതാ തോബ തോബ പാടി ഡാന്‍സ് ചെയ്യുന്ന ആശ ഭോസ്ലെയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. 91 ാം വയസിലും ആവേശത്തോടെ ഗാനത്തിന് ചുവടുവെക്കുന്ന ആശ ഭോസ്ലെയുടെ വീഡിയോ ആരാധകരെ അമ്പരപ്പിക്കുകയാണ്.
കഴിഞ്ഞ ദിവസം ദുബായയില്‍ നടന്ന സംഗീതപരിപാടിയിലാണ് ഈ വര്‍ഷത്തെ ഹിറ്റ് ഗാനം ആശ ഭോസ്ലെ പാടിയത്. പാട്ടുപാടുന്നതിനിടയിലും കൈ കൊണ്ട് ചെറിയ ഡാന്‍സ് മൂവൊക്കെ നടത്തി. അതിനിടെയാണ് കാണികളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് മൈക്ക് മാറ്റിവെച്ച് തോബ തോബയുടെ ഹുക്ക് സ്റ്റെപ്പിട്ടത്.
അതേസമയം തോബ തോബ ഗാനത്തിന്റെ രചയിതാവും സംഗീത സംവിധായകനും ഗായകനുമായ കരണ്‍ ഓജ്ല പ്രതികരണവുമായി രംഗത്തെത്തി. 27ാം വയസിലാണ് താന്‍ ഈ ഗാനം എഴുതിയത്. 91 ാം വയസില്‍ എന്നെക്കാള്‍ മനോഹരമായി ആശ ഭോസ്ലെ ഗാനം ആലപിച്ചു എന്നാണ് കരണ്‍ കുറിച്ചത്. നടന് വിക്കി കൗശലും വീഡിയോയ്ക്ക് താഴെ സ്നേഹം അറിയി ച്ചെത്തിയിട്ടുണ്ട്.
.






