
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള താര ദമ്പതിമാരാണ് പൃഥ്വിരാജുവും, ഭാര്യ സുപ്രിയമേനോനും. കുറച്ച് നാളുകളായി സംവിധാനവും അഭിനയവവും ഒക്കെയായി സിനിമയില്‍ സജീവമായിരുന്നു പൃഥി. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന പൃഥി യാത്രകളോട് നീണ്ടനാള്‍ നോ പറയേണ്ടി വന്നതും അതുകൊണ്ടാണ്.
എന്നാൽ തിരക്കിട്ട സിനിമാ ജീവിതത്തിന് താല്‍ക്കാലിക ഇടവേള എടുത്ത് അവധി ആഘോഷിക്കുകയാണ് താരദമ്പതികൾ. വിന്റര്‍ കാലം മനോഹരമാക്കാന്‍ യൂറോപ്യ രാജ്യത്തേക്ക് പറന്നിരിക്കുകയാണ് ഇവർ
ഈ യാത്രയ്ക്കിടയില്‍ സുപ്രിയ പങ്കുവച്ചൊരു വിഡിയോയാണ് ആരാധകരുടെ ഇടയില്‍ ശ്രദ്ധേയമാകുന്നത്. ഈ വീഡിയോയില്‍ വിദേശത്തുള്ള വിജനമായ റോഡിലൂടെ ചെറു ചിരിയുമായി പൃഥ്വിരാജ് വാഹനം ഓടിക്കുന്നത് ആണ് കാണുന്നത്.
മഞ്ഞ് പുതച്ച് കിടക്കുന്ന മലനിരകള്‍ക്കിടയിലൂടെ റോജയിലെ മനോഹരമായ റൊമാന്റിക് പാട്ടിന്റെ പശ്ചാത്തലത്തില്‍, പൃഥ്വിയും സുപ്രിയയും കാര്‍ ഡ്രൈവ് ചെയ്ത് പോകുന്നതാണ് വീഡിയോ. 'പുതു വെള്ളൈ മഴൈ ഇങ്ക് പൊഴികിട്രത്' എന്ന പാട്ടിനൊപ്പം ആ മഞ്ഞ് മലകളും, അതിന് ശേഷം പൃഥ്വിയെയും സുപ്രിയ വീഡിയോയില്‍ കാണിക്കുന്നു.
റൊമാന്റിക്കായ പാട്ടില്‍, മഞ്ഞിനിടയിലൂടെ പോകുമ്പോൾ സുപ്രിയയ്ക്ക് ഒരു ചിരി മാത്രമാണ് പൃഥ്വിയുടെ റിയാക്ഷൻ.
"റൊമാന്റിക് ആയ ഭാര്യ അണ് റൊമാന്റിക് ആയ ഹീറോയ്ക്കൊപ്പം ഒരു വീഡിയോ എടുക്കാന്‍ പോയപ്പോള്‍..." എന്ന ക്യാപ്ഷൻ നൽകിയാണ് സുപ്രിയ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്.
ഈ വിഡിയോയ്ക്കൊപ്പം ചേർത്തിരിക്കുന്ന വൈ യു കേം എന്ന ഹാഷ്ടാഗിനും ഒരു മുൻ കഥ ഉണ്ട്. 'ലൂസിഫർ' സിനിമയുടെ പാക്കപ്പ് ദിവസം പൃഥ്വിരാജിനു സർപ്രൈസ് കൊടുക്കാൻ എത്തിയ സുപ്രിയയോട് പൃഥ്വി ചോദിച്ചത്,"നീയെന്താ ഇവിടെ?" എന്നായിരുന്നു. ആ കാര്യം കൂടി സുപ്രിയ തന്റെ ഈ പുതിയ പോസ്റ്റിലൂടെ ഓർമിപ്പിച്ചു. 'നിങ്ങള്‍ക്കറിയുമെങ്കില്‍ നിങ്ങള്‍ക്കറിയാം'എന്ന അർഥത്തില്‍ ഐ എഫ്എഫ്കെ എന്നും സുപ്രിയ ഹാഷ്ടാഗായി ചേർത്തിരുന്നു.
വീഡിയോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. നിറയെ കമന്റുകളും അവർ കുറിക്കുന്നുണ്ട്. 'ഇത്തിരി ഒന്ന് റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ, കാഞ്ഞിരപ്പള്ളിയിലെ അച്ഛായനെ പോലെ, അനാര്‍ക്കലിയിലെ ശാന്തനുവിനെ പോലെ ഒന്ന് റൊമാന്‍സ് ചെയ്യൂ. പാവം ചേച്ചി! സ്റ്റാര്‍ട്ട് ആക്ഷന്‍ പറഞ്ഞാലേ റിയല്‍ ലൈഫിലും റൊമാന്‍സ് വരുള്ളോ' എന്നാണ് ചിലരുടെ ചോദ്യം.
അതെല്ലാം അഭിനയം ആണു മോനേ' എന്നായിരുന്നു സുപ്രിയയുടെ മാസ്സ് മറുപടി.
അംബാനി സ്കൂളിലെ ആനുവല്‍ ആഘോഷത്തില്‍ സുപ്രിയയും പൃഥ്വിയും പങ്കെടുത്തതിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് സുപ്രിയയുടെ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസും വൈറലാകുന്നത്.
അലംകൃതയും പൃഥ്വിയും കൈപിടിച്ച് നടന്നു നീങ്ങുന്നൊരു വീഡിയോയാണ് ആദ്യം സുപ്രിയ പങ്ക് വച്ചത്. 'മൈ ഹാര്‍ട്സ്' എന്നായിരുന്നു വീഡിയോയുടെ ക്യാപ്ഷന്‍. പൃഥ്വിരാജും ഈ വീഡിയോ പങ്കുവെച്ചിരുന്നു. ആ വീഡിയോയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.






