
എറണാകുളം മാറമ്പിള്ളിയിൽ ക്രിസ്മസ് ആഘോഷത്തിൽ വാഹനങ്ങളുടെ മുകളിൽ അഭ്യാസ പ്രകടനം നടത്തിയ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ തീരുമാനം. 1 വർഷത്തേക്കാണ് 3 ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുക. അതേസമയം, ഇന്ന് പുതുവർഷാഘോഷത്തിനിടെ ഇത്തരത്തിൽ വാഹനമോടിച്ചല് പിടിവീഴുമെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ചാൽ കർശന നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.






