
സോഷ്യല്‍മീഡിയയുടെ വരവോടെ ആശയവിനിമയ മേഖലയില്‍ വലിയ മാറ്റങ്ങളാണ് നടന്നത്. വാട്സപ്പും ഫേസ്്ബുക്കും ഇന്‍സ്റ്റഗ്രാമുമൊക്കെയായി സൗഹൃദവും ബന്ധവും നിലനിര്‍ത്താന്‍ മാര്‍ഗങ്ങളേറെയാണ്. വാട്സാപ് കൂട്ടായ്മകള്‍ ഇടയ്ക്ക് ഗെറ്റ് റ്റുഗദര്‍ പരിപാടികള്‍ നടത്താറുണ്ട്. അത്തരത്തിലൊരു ഒത്തുചേരലിന്റെ സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് ചിപ്പിയും മേനകയും കാര്‍ത്തികയും വനിതയുമെല്ലാം.
ശ്രീലക്ഷ്മി, സോന നായര്‍ തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം സുചിത്ര മുരളി ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. മേനക സുരേഷും സംഘവുമാണ് ട്രിവാന്‍ഡം ലവ്ലീസ് മീറ്റപ്പ് സംഘടിപ്പിക്കാറുള്ളത്. അഭിനയ മേഖലയില്‍ അത്ര സജീവമല്ലാത്തവരും ഈ കൂട്ടായ്മയില്‍ പങ്കുചേരാനെത്താറുണ്ട്. ഇതാദ്യമായാണ് സുചിത്ര ഞങ്ങളുടെ കൂട്ടത്തിലേക്ക് വന്നതെന്ന് മേനക പറയുന്നു. ഞങ്ങളെല്ലാവരും ഒരുപോലെ സന്തോഷിച്ച്, ആഘോഷിച്ച നിമിഷങ്ങളാണ് ഇതെന്നുമായിരുന്നു മേനക കുറിച്ചത്. രാമായണക്കാറ്റേ എന്ന ഗാനത്തിനൊപ്പം ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചുള്ള വീഡിയോയും താരം പങ്കുവെച്ചിരുന്നു.
താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ സ്നേഹം അറിയിച്ചെത്തിയിട്ടുള്ളത്. ചിപ്പിയും ശ്രീലക്ഷ്മിയുമൊക്കെ മിനിസ്ക്രീനില്‍ സജീവമാണ്. താരവിവാഹങ്ങളിലും മറ്റുമായി മറ്റുള്ളവരെയും കാണാറുണ്ട്. എല്ലാവരെയും ഒന്നിച്ച് കണ്ടപ്പോള്‍ മനസിലേക്ക് പല കഥാപാത്രങ്ങളും ഓടിയെത്തിയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.






