
തിരക്കുപിടിച്ച നിങ്ങളുടെ ജീവിത പശ്ചാത്തലത്തില്‍ ശുചിത്വത്തിനും സാമൂഹിക ക്ഷേമത്തിനും വേണ്ടി നിങ്ങള്‍ എത്രസമയം മാറ്റി വെയ്ക്കാറുണ്ട്? ഇന്റര്‍നെറ്റില്‍ ശ്രദ്ധ നേടിയ അനേകരില്‍ രണ്ടു മൂന്ന് ദിവസമായി താരമായിരിക്കുന്നത് 83 കാരന് സൂര്യനാരായണയാണ്. ബംഗലുരുവിലെ എച്ച്എസ്ആര്‍ ലേഔട്ടിലെ താമസക്കാരനായ സൂര്യ നാരായണ എന്ന 83-കാരന്റെ ശുചിത്വത്തിനും സാമൂഹിക ക്ഷേമത്തിനും വേണ്ടിയുള്ള തന്റെ അദമ്യമായ പ്രതിബദ്ധതയാണ് ഇന്റര്‍നെറ്റില്‍ അദ്ദേഹത്തെ ചര്‍ച്ചയാക്കി മാറ്റിയിരിക്കുന്നത്.
തന്റെ പ്രദേശത്തെ മാലിന്യ സംസ്കരണത്തില്‍ നിരാശനായ നാരായണ തെരുവ് പരിപാലിക്കുന്ന ജോലി സ്വയം ഏറ്റെടുക്കുകയായിരുന്നു. ദിവസവും ഒന്നോ രണ്ടോ മണിക്കൂര്‍ തൂത്തുവാരാനും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനും അദ്ദേഹം സമയം കണ്ടെത്തി. എക്സില്‍ ദി ബെംഗളൂരു പോസ്റ്റ് ആണ് നാരായണന്റെ വീഡിയോ പങ്കിട്ടത്. ഇത് വ്യാപകമായ പ്രശംസയ്ക്ക് കാരണമായി. എച്ച്എസ്ആര്‍ ലേഔട്ടില്‍ നിന്നുള്ള ഒരു യഥാര്‍ത്ഥ പ്രചോദനമായ മിസ്റ്റര്‍ സൂര്യ നാരായണനെ (83) കണ്ടുമുട്ടുക, എന്നായിരുന്നു എക്സിലെ പോസ്റ്റ്. ബിബിഎംപിയുടെ പതിവ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുന്ന തിനാല്‍ അദ്ദേഹം ദിവസവും 1-2 മണിക്കൂര്‍ തന്റെ തെരുവ് വൃത്തിയാക്കുന്നത് കമ്മ്യൂണിറ്റി സ്പിരിറ്റിന്റെ ഓര്‍മ്മപ്പെടുത്തലും ഉത്തരവാദിത്ത ത്തിനായുള്ള ആഹ്വാനവുമാണെന്നായിരുന്നു കുറിപ്പ്. കമന്റുകളില്‍ നാരായണയുടെ അര്‍പ്പണബോധത്തെ നെറ്റിസണ്‍സ് പ്രശംസിച്ചു.
ഒരു ഉപയോക്താവ് കമന്റ് ചെയ്തു, 'ഈ മഹാനായ മനുഷ്യന് സല്യൂട്ട്!' മറ്റൊരാള്‍ വ്യക്തിപരമായ ബന്ധം പങ്കിട്ടു: ''എനിക്ക് അവനെ വര്‍ഷങ്ങളായി അറിയാം. ഞാന്‍ ഓടാന്‍ പോകുമ്പോള്‍ അവന് എപ്പോഴും പുഞ്ചിരിയോടെ എന്നെ സ്വാഗതം ചെയ്യുന്നു.'' ബ്രുഹത് ബെംഗളൂരു മഹാനഗര പാലികയുടെ (ബിബിഎംപി) പതിവ് ശുചീകരണങ്ങളുടെ അഭാവത്തിലാണ് നാരായണ പൗര ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തത്. നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍, അദ്ദേഹത്തിന്റെ സമര്‍പ്പണത്തെ മാനിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.






