അഭിനയം തുടര്‍ന്നാലും ബേസില്‍ ജോസഫ് സംവിധാനം നിര്‍ത്തരുതെന്ന് ടൊവിനോ തോമസ്. മൂന്ന് വര്‍ഷം കൂടുമ്പോഴെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യണമെന്നും ടൊവിനോ പറഞ്ഞൃ. ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രമായ ഐഡന്റിറ്റിയുടെ പ്രമോഷന്റെ ഭാഗമായി നടന്ന ചടങ്ങിലായിരുന്നു നടന്റെ പ്രതികരണം.
ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് ബേസില്‍ ജോസഫ് എന്ന സംവിധായകനെയാണ്. കഴിഞ്ഞ ദിവസം കൂടെ ഞാന്‍ അവനോട് പറഞ്ഞു അഭിനയം അടിപൊളിയാണ് നിന്റെ അഭിനയം ഗംഭീരമാണ് ഇനിയും അഭിനയിച്ചുകൊണ്ടിരിക്കണം പക്ഷേ മൂന്ന് വര്‍ഷം കൂടുമ്പോഴെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യണം എന്ന്. ഞാന്‍ ആ ചിത്രത്തില്‍ ഉണ്ടാവണം എന്നില്ല ബേസില്‍ ജോസഫ് എന്ന സംവിധായകന് സംവിധാനം ചെയ്താല്‍ മതി. ഞാന്‍ അതില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും എനിക്ക് സന്തോഷം മാത്രമേ ഉളളൂ ടൊവിനോ പറഞ്ഞു.
തിര എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ച ബേസിലിന്റെ സ്വതന്ത്ര സംവിധാനമായിരുന്നു കുഞ്ഞിരാമായണം, ഗോദ, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങൾ. മികച്ച പ്രതികരണമായിരുന്നു സിനിമകൾക്കെല്ലാം ലഭിച്ചരുന്നത്. ബേസിൽ അഭിനയിച്ച ചിത്രങ്ങളും പ്രേക്ഷക പ്രീതി നേടിയവയാണ്. ബേസിൽ നായകനായി അടുത്തിടെ തിയേറ്ററിൽ എത്തിയ ചിത്രമായിരുന്നു സൂക്ഷ്മദർശിനി. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്.
അതേസമയം, 'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് 'ഐഡന്റിറ്റി'. ഒരു ഇൻവെസ്റ്റിഗേഷൻ ആക്ഷൻ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം വലിയ പ്രതീക്ഷകളോടെ ഇന്ന് തിയേറ്ററിൽ എത്തുകയാണ്. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ റോയി സി ജെയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Comments