ന്യൂഡൽഹി: 2024 ലെ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പാരിസ് ഒളിംപിക്സില്‍ ഇന്ത്യയുടെ ഇരട്ടമെഡല്‍ ജേതാവ് മനു ഭാക്കറിനടക്കം നാല് കായികതാരങ്ങള്‍ക്കാണ് കേന്ദ്ര കായിക മന്ത്രാലയം ഖേല്‍ രത്ന പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. മനു ഭാക്കര്‍, ചെസ് താരം ഡി ഗുകേഷ്, ഹോക്കി താരം ഹര്‍മന്‍പ്രീത് സിങ്, പാരാലിംപിക്സ് താരം പ്രവീണ്‍ കുമാര്‍ എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്. ജനുവരി 17 ന് ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ പ്രത്യേകം സംഘടിപ്പിച്ച ചടങ്ങിൽ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഖേൽരത്ന അവാർഡ് ഏറ്റുവാങ്ങും.
10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിലും 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിലും വെങ്കലം നേടിയതോടെ, 22 കാരിയായ ഭാക്കർ, ഒരു ഒളിമ്പിക്സിൽ രണ്ട് മെഡലുകൾ നേടുന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യ അത്ലറ്റായി മാറിയിരുന്നു .18 വയസ്സുള്ള ഗുകേഷ്ച രിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനാണ്. അതോടൊപ്പം കഴിഞ്ഞ വർഷം ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യൻ ടീമിന് ചരിത്ര സ്വർണം നേടാൻ സഹായിക്കുകയും ചെയ്തു.

പാരീസ് പാരാലിംപിക്സിൽ T64 ചാമ്പ്യനായി കിരീടമണിഞ്ഞ പാരാ ഹൈ-ജമ്പർ പ്രവീൺ കുമാറാണ്. കാൽമുട്ടിന് താഴെ ഒരു കാലോ രണ്ടു കാലുകളോ നഷ്ടപ്പെട്ട് ഓട്ടത്തിനായി ഒരു കൃത്രിമക്കാലിനെ ആശ്രയിക്കുന്ന അത്ലറ്റുകൾക്കാണ് T64 ൽ മത്സരിക്കാനാകുക. ഇന്ത്യന്‍ ഹോക്കി ടീമിന്റെ ക്യാപ്റ്റനായ ഹര്‍മന്‍പ്രീത് സിങ്ങ് 2024 പാരിസ് ഒളിമ്പിക്സില്‍ ഇന്ത്യയെ വെങ്കലത്തിലേക്ക് നയിച്ചിരുന്നു. 2020 ടോക്യോ ഒളിമ്പിക്സിലും വെങ്കലം നേടിയ ടീമില്‍ ഹര്‍മന്‍പ്രീത് അംഗമായിരുന്നു.

Comments