
കൊച്ചി: മാനദണ്ഡങ്ങൾ പാലിക്കാതെ നടക്കുന്ന പരിപാടികൾക്കെതിരെ നടപടിയുമായി കൊച്ചി കോർപ്പറേഷൻ. മറൈൻ ഡ്രെവിലെ ഫ്ലവർ ഷോയ്ക്കെതിരെ കോർപ്പറേഷൻ നോട്ടീസ് നൽകി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഫ്ലവർ ഷോ ഉടൻ നിർത്തിവയ്ക്കാനാണ് നിർദേശം. ഉമ തോമസ് എംഎൽഎയുടെ അപകടത്തിന് പിന്നാലെയാണ് കോർപ്പറേഷന്റെ ഇടപെടൽ.
ഫ്ലവർ ഷോ ഇന്ന് അവസാനിക്കാനിരിക്കെയാണ് തിരക്കിട്ട് നോട്ടീസ് നൽകിയത്. ഫ്ലവർ ഷോ നാളെ അവസാനിക്കാൻ ഇരിക്കെയാണ് കോർപ്പറേഷൻ ഉണർന്നത്. എന്നാല്‍, ഇത്തരമൊരു സ്റ്റോപ്പ് മെമ്മോ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും പന്തല്‍ നിര്‍മിച്ചതിന്റെ ഫിറ്റ്നസുമായി ബന്ധപ്പെട്ടാണ് കത്ത് ലഭിച്ചതെന്നും ഫ്ലവര്‍ഷോ സംഘാടകര്‍ മാധ്യമങ്ങേളാട് പറഞ്ഞു. ഫിറ്റ്നസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശരിയാക്കിയതായും പ്രതികരിച്ചു.
ഹോര്‍ട്ടികോര്‍പ്പും ജി.സി.ഡി.എയും ചേര്‍ന്നാണ് കൊച്ചിയില്‍ ഫ്ലവര്‍ ഷോ സംഘടിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ 22-ന് ആരംഭിച്ച് ജനുവരി രണ്ടിന് അവസാനിക്കുന്ന ഫ്ലവര്ഷോയ്ക്കാണ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് കോര്പറേഷന് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.






