
ബോളിവുഡ് സിനിമാ ആരാധകര്‍ക്ക് ഏറെയിഷ്ടമുള്ള താരദമ്പതിമാരാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും. അടുത്തിടെ ഇവര്‍ രണ്ടാളും പിരിയാനൊരുങ്ങുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ കേട്ടിരുന്നു. എന്നാല്‍ അതെല്ലാം കാറ്റില്‍ പറത്തി ഇവര്‍ രണ്ടുപേരും മകള്‍ ആരാധ്യ ബച്ചന് പഠിക്കുന്ന സ്കൂളായ ധീരുഭായ് അംബാനി സ്കൂളിൽ നടന്ന വാർഷിക പരിപാടിയിൽ പങ്കെടുത്തിരുന്നു. അതോടെയാണ് ഇവരുടെ ബന്ധത്തില്‍ വിള്ളലില്ലെന്ന് ആരാധകര്‍ക്ക് മനസ്സിലായത്.
ഇപ്പോഴിതാ പുതുവത്സര ആഘോഷങ്ങള്‍ക്ക് ശേഷം മടങ്ങുന്ന ഐശ്വര്യയുടെയും അഭിഷേകിന്റെയും മകള്‍ ആരാധ്യയുടെയും വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. വീഡിയോയില്‍ ഐശ്വര്യയും ആരാധ്യയും അഭിഷേക് ബച്ചൻ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങുന്നത് കാണാം. മൂന്നു പേരും കാറിനടുത്തേക്ക് നടക്കുമ്പോൾ, പാപ്പരാസികൾ അഭിഷേകിനോട് ഐശ്വര്യയ്ക്കൊപ്പമുള്ള ചിത്രങ്ങൾ എടുക്കാൻ നില്ക്കാന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ മൂന്നു പേരും ധൃതിയില്‍ കാറിലേക്ക് നടക്കുകയാണ് ചെയ്തത്. കാറില്‍ കയറും മുമ്പ് ആരാധ്യയും ഐശ്വര്യയും എല്ലാവര്ക്കും പുതുവത്സരാശംസകൾ നേരുന്നതും വീഡിയോയിലുണ്ട്.
ഐശ്വര്യയുടെ അരികിലൂടെ നടക്കുന്നതിനിടയിൽ ആരാധ്യ പെട്ടെന്ന് ചാടുന്നത് കാണാം. അതുകണ്ട് ഐശ്വര്യ ആരാധ്യയോട്, ‘‘ആരെങ്കിലും നിന്നെ തള്ളിയിട്ടുണ്ടോ?’’ എന്ന് ചോദിക്കുന്നത് കാണാം. മറുപടിയായി ആരാധ്യ വെറുതെ പുഞ്ചിരിച്ചു.
ഐശ്വര്യയും ആരാധ്യയും ഡോർ അടക്കുന്നതിന് മുമ്പ് അകത്ത് കയറിയെന്ന് ഉറപ്പ് വരുത്തി അഭിഷേക് കാറിനടുത്ത് കാത്തുനിന്നു. തുടർന്ന് കാറിന്റെ മുൻസീറ്റിൽ ഇരുന്നു. കാറിൽ പോകുന്നതിന് മുമ്പ് ഐശ്വര്യ പാപ്പരാസികളോട് പറഞ്ഞു, ‘‘പുതുവത്സരാശംസകൾ. ദൈവം അനുഗ്രഹിക്കട്ടെ....’’ എന്ന് പറയുന്നതും വീഡിയോയിലുണ്ട്.
എന്നാല്‍ ആരാധ്യ ഇടപെടുന്നത് കണ്ട് പലരും ‘ഈ കുട്ടിക്ക് ഇതുവരെ പാകത വന്നിട്ടില്ലേ, 12 വയസ്സായിട്ടും ഒരു കൊച്ചു കുട്ടിയെപ്പോലെയാണല്ലോ, തീർച്ചയായും ശ്രദ്ധ തേടുന്ന കുട്ടിയാണ് ആരാധ്യ, അഭിനയിക്കാനറിയാവുന്ന കുടുംബം...’ എന്നതടക്കമാണ് കമന്റുകള്‍.






