മലയാളത്തിന്റെ സ്വന്തം ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ 73-ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. സിനിമാമേഖലയിലുള്ളവരും ആരാധകരുമടക്കം നിരവധി പേരാണ് താരത്തിന് ആശംസകളറിയിച്ച് സോഷ്യല്‍ മീഡിയ കുറിപ്പുകള്‍ പങ്കിട്ടത്. ഒരു അപകടത്തെ തുടര്‍ന്ന് സിനിമ രംഗത്ത് നിന്നും പൂര്‍ണ്ണമായും വിട്ടു നിന്ന ജഗതി ശ്രീകുമാറിന്റെ വെള്ളിത്തിരയിലേക്കുള്ള തിരിച്ചുവരവും ‘വല’ എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചതും ഈ ദിവസം തന്നെയാണ്. പ്രൊഫസര്‍ അമ്പിളി അഥവാ അങ്കിള്‍ ലൂണാര്‍ എന്ന ജഗതിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കിട്ടായിരുന്നു അണിയറപ്രവര്‍ത്തകര്‍ ഈ ദിവസം അവിസ്മരണീയമാക്കിയത്.
ഇപ്പോഴിതാ ജഗതി ശ്രീകുമാറിന്റെ പിറന്നാള്‍ ദിനത്തില്‍ ഹൃദയം തൊടുന്ന കുറിപ്പ് പങ്കിട്ടിരിക്കുകയാണ് മകള്‍ ശ്രീ ലക്ഷ്മി ശ്രീകുമാർ. പപ്പയെ നേരിട്ട് കണ്ടിട്ട് വർഷങ്ങളായെന്നും ആ ദുഃഖം ഇപ്പോഴും മനസിലുണ്ടെന്നുമാണ് ശ്രീ ലക്ഷ്മി കുറിപ്പിലൂടെ പങ്കുവയ്ക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ശ്രീലക്ഷ്മിയുടെ പോസ്റ്റ്.
‘‘വീണ്ടും കണ്ടുമുട്ടുന്നതുവരെ , 2011 വരെയും ഈ വികാരത്തിന്റെ ആഴം ഞാൻ ശരിക്കും മനസിലാക്കിയിട്ടില്ല. എന്നാലിപ്പോള്‍, ഓരോ ദിവസവും ആ വേദനയുടെ കനം ഞാൻ അറിയുന്നു. മാസങ്ങളും വർഷങ്ങളും കടന്നു പോയി. കഴിഞ്ഞ 14 വര്‍ഷങ്ങള്‍ കൊണ്ട് എനിക്ക് ചുറ്റുമുള്ള ലോകം മാറിമറിഞ്ഞു. എന്നിട്ടും എന്നെ അലട്ടുന്ന വേദന പഴയതുപോലെ തന്നെയാണ്.
ഒരുപാട് മിസ് ചെയ്യുന്നു പപ്പാ...എന്റെ ഹൃദയത്തിന്റെ വലിയൊരു ഭാഗം നിങ്ങളാണ്. അന്നും ഇന്നും എന്നും നിങ്ങളാണ് ഏറ്റവും മികച്ചത്. നമ്മള് വീണ്ടും കണ്ടുമുട്ടുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു. ഐ ലവ് യൂ. ജന്മദിനാശംസകള്...’’ ശ്രീ ലക്ഷ്മി കുറിച്ചു. ജഗതി ശ്രീകുമാറിന്റെ നര്‍മ്മരസം കലര്‍ന്ന ‘ഫ്രണ്ട്സ്’ എന്ന സിനിമയിലെ ഒരു രംഗം ടിക്ടോക്കിലൂടെ ചെയ്യുന്ന ഒരു പഴയ വീഡിയോയും ശ്രീലക്ഷ്മി കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
നടിയും നർത്തകിയും ആർജെുമായ ശ്രീലക്ഷ്മി കുടുംബത്തോടൊപ്പം ദുബായിലാണ് താമസം. പൈലറ്റായ ജിജിനാണ് ശ്രീലക്ഷ്മിയുടെ പങ്കാളി. ഇരുവര്‍ക്കും അര്ഹാമെന്നും ഇഷയെന്നും രണ്ട് മക്കളുമുണ്ട്.

Comments