
സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നെങ്കിലും ബിഗ് ബോസ് മലയാളം സീസണിലൂടെ കുടുംബപ്രേക്ഷകര്‍ക്ക് പ്രിയങ്കരരായി മാറിയ ഒരുപാട് പേരുണ്ട്. മത്സരാര്‍ത്ഥികളായി ബിഗ് ബോസ് വീട്ടില്‍ നില്ക്കുന്ന സമയത്ത് പലരും പ്രേക്ഷകരുടെ വെറുപ്പ് സമ്പാദിച്ചിട്ടുണ്ടെങ്കിലും പിന്നീട് തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെ അതിന് മാറ്റിയെടുത്തിട്ടുമുണ്ട്.
അക്കൂട്ടത്തില്‍ അവിടെ വച്ചുള്ള സൗഹൃദം അതുപോലെ പുറത്തും പിന്തുടരുന്ന രണ്ട് പേരാണ് ജാസ്മിൻ ജാഫറും ഗബ്രി ജോസും. ഇപ്പോഴും ഇവരെ ഒരുമിച്ച് കാണാൻ സാധിക്കുന്നതില്‍ ആരാധകർ സന്തോഷം പ്രകടിപ്പിക്കാറുണ്ട്. ഇവര്‍ ഒരുമിച്ചുള്ള വ്ലോഗുകളും ഒരുമിച്ച് ചെയ്ത യാത്രകളുടെ വീഡിയോകളുമെല്ലാം യുട്യൂബില്‍ ട്രെന്റിങ് ലിസ്റ്റില്‍ തന്നെ ഇടംപിടിച്ചിരുന്നു. പതിവായി ജാസ്മിനും ഗബ്രിയും ഒരുമിച്ചാണ് വീഡിയോകള്‍ എത്താറുള്ളതെങ്കിലും കഴിഞ്ഞ കുറച്ചുനാളുകളായി ജാസ്മിനെ മാത്രമാണ് വീഡിയോയില്‍ കാണാറുള്ളത്. അതിനുള്ള കാരണം ഗബ്രിയും സുഹൃത്തുക്കളും ജോർജിയയിലേക്ക് ഒരു യാത്ര പോയതായിരുന്നു.
ഇപ്പോഴിതാ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയിരിക്കുകയാണ് ഗബ്രി. ജാസ്മിന് ഒരുപാട് സമ്മാനങ്ങളുമായിട്ടാണ് ഗബ്രി വന്നിരിക്കുന്നത്. ഗബ്രി തന്നെ കാണാൻ എത്തിയതിന്റെ വീഡിയോ ജാസ്മിൻ യുട്യൂബില്‍ പങ്കുവെച്ചിട്ടുണ്ട്.
വീഡിയോയില്‍ ഗബ്രി തന്റെ ഫ്ലാറ്റിലേക്ക് കയറിയ ഉടനെ തനിക്ക് കൊണ്ടുവന്ന സമ്മാനങ്ങളെ കുറിച്ചാണ് ജാസ്മിൻ ചോദിക്കുന്നത് കാണാം. ഗബ്രി ജോർജിയയിലേക്ക് പോകുമ്പോള്‍ നിരവധി സാധനങ്ങള്‍ കൊണ്ടുവരാൻ താൻ ആവശ്യപ്പെട്ടിരുന്നുവെന്നാണ് ജാസ്മിൻ വീഡിയോയില്‍ പറയുന്നുണ്ട്. എന്തായാലും അതില്‍ കൂടുതല്‍ കിട്ടിയതിന്റെ സന്തോഷത്തിലാണ് ജാസ്മിൻ. എനർജി ബാർ, ചോക്ലേറ്റ്, ജോർജിയൻ സ്പെഷ്യല്‍ മ്യൂസിക് ബോക്സ്, പെർഫ്യൂം, ലിപ്സ്റ്റിക്, കമ്മല്‍, മാല എന്നിവയെല്ലാമാണ് ഗബ്രി ജാസ്മിനായി കൊണ്ടുവന്നത്. മാലയും കമ്മലും കൊണ്ടുവരണമെന്ന് താൻ ഗബ്രിയോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് ജാസ്മിൻ പറയുന്നത്. ജാസ്മിൻ ആവശ്യപ്പെട്ടത് പ്രകാരം മനോഹരമായ മാലകളും കമ്മലുകളുമാണ് ഗബ്രി കൊണ്ടുവന്നത്. അബുദാബി സീ വേള്‍ഡില്‍ നിന്നും ഇരട്ടി പൈസക്കാണ് താൻ അത് വാങ്ങിയതെന്നാണ് ഗബ്രി പറയുന്നത്.
‘‘എന്റെ രണ്ട് മാസത്തെ ശമ്പളമാണ് ഈ ഇരിക്കുന്ന’’തെന്ന് തമാശയായി ഗബ്രി പറഞ്ഞു. അതേസമയം ഗബ്രി കൊണ്ടുവന്ന പെർഫ്യൂമും ജാസ്മിൻ ഉപയോഗിച്ച് നോക്കുന്നുണ്ട്. നേരത്തേ പെർഫ്യൂം ഉപയോഗിക്കില്ലെന്നും അത് തനിക്ക് ഹറാം ആണെന്നും ജാസ്മിൻ പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ താൻ ഇപ്പോഴും പരിഹാസം കേള്‍ക്കാറുണ്ടെന്നാണ് ചിരിച്ചുകൊണ്ട് ജാസ്മിൻ പറയുന്നു. ഗബ്രി ജാസ്മിനായി കൊണ്ടുവന്ന മറ്റൊരു ഗിഫ്റ്റ് ഓസ്മോ ക്യാമറയാണ്. യുട്യൂബ് വ്ലോഗർമാരായ ഇരുവർക്കും വളരെ അധികം ഉപകാരപ്പെടുന്നതാണ് ഈ ക്യാമറ. ക്യാമറ കൂടാതെ മനോഹരമായൊരു വാച്ചും ഗബ്രി ജാസ്മിനായി നല്കി.
ഗബ്രിയുടെ സമ്മാനങ്ങളില്‍ വലിയ സന്തോഷം പ്രകടിപ്പിക്കുന്ന ജാസ്മിനെ കാണാം. ഇനി വൈകാതെ തന്നെ തങ്ങള്‍ വീണ്ടും ഒന്നിച്ചൊരു യാത്ര പോകാൻ പ്ലാൻ ഉണ്ടെന്നും ജാസ്മിനും ഗബ്രിയും വീഡിയോയില്‍ പറഞ്ഞു. എന്നാല്‍ അത്എവിടേക്കാണെന്നത് സർപ്രൈസ് ആണെന്നായിരുന്നു ഗബ്രി പറഞ്ഞത്.
വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. രണ്ട് പേരുടേയും വീഡിയോ കാണുമ്പോള്‍ ഒരിക്കലും മടുക്കില്ലെന്നും ഈ സ്നേഹം ഇതുപോലെ തന്നെ എല്ലാ കാലത്തും ഇരുവർക്കും നിലനിർത്താൻ കഴിയട്ടെ’ എന്നുമടക്കമാണ് ആരാധകര്‍ കമന്റുകളിലൂടെ കുറിച്ചിരിക്കുന്നത്.






