
അടുത്തിടെയാണ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു വിവാഹിതയായത്. സോഫ്റ്റ്വെയര് കമ്പനിയായ പൊസിഡെക്സ് ടെക്നോളജീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വെങ്കടദത്ത സായിയാണ് ഭര്‍ത്താവ്. രാജസ്ഥാനിലെ ഉദയ്പുരിലായിരുന്നു വിവാഹം നടന്നത്.
വിവാഹത്തിന്റെ ചിത്രങ്ങള്‍ ദമ്പതികള്‍ നേരത്തേ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും വെങ്കടദത്ത സായിയുമായുളള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. ഇനസ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങള്‍ സിന്ധു പങ്കുവെച്ചത്. ഞങ്ങള്‍ എന്ന കുറിപ്പോടെയായിരുന്നു താരം ചിത്രങ്ങള്‍ പങ്കുവെച്ചത്.
ചുവന്ന വേഷത്തില്‍ അതീവസുന്ദരിയായിട്ടാണ് സിന്ധു ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ചുവപ്പും ബെയ്ജും ഇടകലര്‍ന്ന ജാക്കറ്റും ധരിച്ചിട്ടുണ്ട്. വെളളനിറത്തിലുളള കല്ലുകള്‍ പതിച്ച ആഭരണങ്ങള്‍ സിന്ധുവിനെ അതീവ സുന്ദരിയാക്കി. കുര്‍ത്തയാണ് വെങ്കിടദത്ത സായിയുടെ വേഷം.
ഇവരുടെ ചിത്രങ്ങള്‍ക്ക് നിരവധിപ്പേരാണ് ആശംസകള്‍ അറിയിക്കുന്നത്. സിന്ധു നല്ല ഭാര്യയായിരിക്കും എന്നാണ് ചിത്രങ്ങള്‍ക്കു താഴെ ആരാധകരില്‍ ചിലര്‍ കമന്റ് ചെയ്തത്. ഇന്ത്യന്‍ കായിക ലോകത്തെ എക്കാലത്തെയും തിളങ്ങുന്ന സുന്ദരിയാണ് സിന്ധു അവര്‍ക്കു പകരക്കാരില്ല എല്ലാ ആശംസകളും നേരുന്നു എന്നും ചിലര്‍ കുറിച്ചു.






