
ടെലിവിഷന്‍ പരമ്പരകളിലൂടെയും ആക്ഷേപഹാസ്യ സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് അനു ജോസഫ്. മികച്ച നടിയാണെന്നുള്ളത് മാത്രമല്ല അനുവിന്റെ സൗന്ദര്യവും ഇടതൂര്‍ന്ന തലമുടിയും ഭംഗിയുള്ള കണ്ണുകളുമൊക്കെ താരത്തെ പ്രേക്ഷകര്‍ ഇഷ്ടപ്പെടാനുള്ള കാരണങ്ങളാണ്. ഒരു നല്ല വ്യക്തിത്വത്തിന് ഉടമ കൂടിയാണ് അനുവെന്നും പ്രേക്ഷകര്‍ പറയാറുണ്ട്. താരത്തിന്റെ യൂട്യൂബ് ചാനല്‍ അതിവേഗം ശ്രദ്ധ നേടിയതും ഇക്കാരണങ്ങള്‍ കൊണ്ടാണ്.
പക്ഷേ കഴിഞ്ഞ കുറച്ചു നാളുകളായി അസി റോക്കി എന്ന വ്യക്തിയുമായുള്ള അനുവിന്റെ ബിസിനസ് പാര്‍ട്ണര്‍ഷിപ്പ് പുറംലോകം അറിഞ്ഞതിനു ശേഷം താരത്തെ വിമര്‍ശിച്ച് നിരവധി പേര് രംഗത്തു വന്നു. ടാറ്റു ആര്‍ട്ടിസ്റ്റ് കൂടിയായ അസി റോക്കി കിക് ബോക്സിങ് ചാമ്പ്യന്‍, റൈഡര്‍ എന്നീ നിലകളിലും പ്രശസ്തനാണ്. ബിഗ് ബോസില്‍ വച്ചാണ് ഇവരുടെ സൗഹൃദം പ്രേക്ഷകര്‍ അറിഞ്ഞത്.
ഇപ്പോഴിതാ, അനു പങ്കിട്ട പുതിയ വീഡിയോയും വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങുകയാണ്. ‘മകനൊപ്പം മൂന്നാറില്‍...’ എന്ന തമ്പ്നെയിലോടു കൂടിയിട്ട വീഡിയോയില്‍ അസി റോക്കിയും അദ്ദേഹത്തിന്റെ മകനും അനു ജോസഫുമാണ് ഉള്ളത്. അപ്പു എന്നു വിളിക്കുന്ന മകന് റാഗ്നര്‍ റോക്കിയുടെ പിറന്നാള്‍ ആഘോഷത്തിന് അവന്റെ ഇരു വശങ്ങളിലുമായി അസിയും അനുവുമാണ് ഉള്ളത്. പിന്നെ മൂന്നാര്‍ ചുറ്റുന്നതും ഭക്ഷണം കഴിക്കുന്നതുമൊക്കെയായ ദൃശ്യങ്ങളും അനു പങ്കുവച്ചിട്ടുണ്ട്.
റോക്കിയുടെ മകന്റെ പിറന്നാള്‍ മൂന്നാറില്‍ ഗംഭീരമായി ആഘോഷിക്കുക എന്നതായിരുന്നു അനുവിന്റെ യാത്രയുടെ പ്രധാന ഉദ്ദേശം. മൂന്നാറിലെ ഒരു പ്രോപ്പര്‍ട്ടി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യവും അനുവിന്റെയും റോക്കിയുടെയും ഒരുമിച്ചുള്ള യാത്രയ്ക്കുണ്ടായിരുന്നു. കേക്ക് മുറിച്ച് മകന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ വീഡിയോയും അനുവിന്റെ വ്ലോഗിലുണ്ട്.
വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ അനുവിനെ വിമര്‍ശിച്ച് കമന്റുകളും വന്നു തുടങ്ങി. ‘അനുവിന് മകന് ഇല്ലല്ലോ റോക്കിയുടെ മകനല്ലേ...?, കുട്ടിയുടെ യഥാര്‍ഥ അമ്മ എവിടെ, അസി റോക്കിയുമായുള്ള കമ്പനി വേണ്ടായിരുന്നു അനു ചേച്ചി. ഇങ്ങേര് ഇല്ലാതെയും നല്ല വീഡിയോകള്‍ പ്ലാന്‍ ചെയ്യാമല്ലോ, ചേച്ചിയെ കാണാന്‍ വരുമ്പോള്‍ ഇതിനേം കാണേണ്ടി വരുന്നതാണ് വിഷമം...’ എന്നതടക്കമാണ് പലരുടെയും കമന്റുകള്‍. അസി റോക്കി-അനു സൗഹൃദത്തെ പരിഹസിച്ചുള്ള കമന്റുകളും വീഡിയോയ്ക്ക് കിട്ടിയിട്ടുണ്ട്.
ബിഗ് ബോസില്‍ വന്ന സമയത്ത് അസി റോക്കിക്ക് ഏറെ ആരാധകരുണ്ടായിരുന്നു. സിജോയെ മര്‍ദ്ദിച്ചശേഷമാണ് പ്രേക്ഷകര്‍ റോക്കിയെ വെറുത്ത് തുടങ്ങിയത്. ബിഗ് ബോസ് ഷോയില്‍ വെച്ച് ഫിസിക്കല്‍ അസോള്‍ട്ട് നടത്തിയതിന്റെ പേരില്‍ റോക്കി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നപ്പോള്‍ അനുവിന്റെ പേരും ഇരുവരും തമ്മിലുള്ള സൗഹൃദവും ചര്‍ച്ചയായിരുന്നു.
ഇരുവരും ഒരുമിച്ച് തിരുവനന്തപുരത്ത് ആഢംബരം നിറഞ്ഞ ഒരു വീട് പണി കഴിപ്പിച്ചിട്ടുണ്ട്. അനുവിന്റെ താമസവും പൂച്ച വളര്‍ത്തലുമെല്ലാം ഈ വീട്ടിലാണ്. സിമ്മിങ് പൂള് അടക്കം അത്യാധുനിക സൗകര്യങ്ങള്‍ ഉള്ള വീടിന്റെ വിശേഷങ്ങള്‍ മുമ്പ് യൂട്യൂബ് ചാനലിലൂടെ അനു പങ്കിട്ടപ്പോള്‍ അന്ന് തന്റെ വീട് എന്ന പേരിലാണ് അനു പരിചയപ്പെടുത്തിയത്. പക്ഷെ പിന്നീട് അസി റോക്കി ബിഗ് ബോസില്‍ വന്നപ്പോള്‍ അനുവിന്റെ വീട് തന്റെ സ്വന്തം വീടെന്നാണ് പരിചയപ്പെടുത്തിയത്. വീടിന്റെ പേര് റോക്കി മാന്ഷന് എന്നാണെന്നും അന്ന് പറഞ്ഞിരുന്നു. മാത്രമല്ല ഈ വീട് ആ സമയത്ത് വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
അനുവും റോക്കിയും നിരവധി ബിസിനസ് പ്ലാനുകളോടെയുമാണ് ബ്രഹ്മാണ്ഡ വീട് കെട്ടിപൊക്കിയത്. ഇപ്പോഴും അതുമായി ബന്ധപ്പെട്ട ജോലികള്‍ പുരോഗമിക്കുന്നുണ്ട്. ഡിസംബര്‍ അവസാന വാരം റോക്കിക്കൊപ്പം മൂന്നാറിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങളാണ് പുതിയ വീഡിയോയില്‍ അനു പങ്കുവെച്ചത്. .
സിനിമകളിലും സീരിയലുകളിലും മറ്റുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോകളിലും സജീവമായ താരം ഒരു വ്ലോഗര്‍ എന്ന നിലയിലും പ്രശസ്തയാണ്. ബിഗ് ബോസ് മലയാളം സീസണ് അഞ്ചില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയില്‍ അനു ഉണ്ടായിരുന്നു. എങ്കിലും ബിഗ് ബോസ് വീട്ടില്‍ അധിക ദിവസം പിടിച്ച് നില്ക്കാന് കഴിയാതെ അനു പുറത്തായി.






