
റിയാദ്; സൗദി അറേബ്യയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 4 പേര് മരിച്ചു. കനതത് മഴയ്ക്കിടെ മക്ക മേഖലയില്‍ കാര്‍ ഒഴുക്കില്പ്പെട്ടാമ് 4 പേര് മരിച്ചത്.
മഗ്രിബ് നമസ്കാരത്തിന് ശേഷം റെസ്റ്റ് ഹൗസിലേക്ക് പോകുകയായിരുന്നു ഇവര്‍. പോകുന്ന വഴിയില്‍, തെക്കന്‍ മക്കയില്‍ വാദി അര്‍ന നിറഞ്ഞൊഴുകുന്നത് കണ്ട യുവാക്കള്‍ ഇതുവഴി വാഹനമോടിക്കുന്നതില്‍ പ്രശ്നമില്ലെന്നും അപകടസാധ്യതയില്ലെന്നും തോന്നിയതിനാല്‍ ഇവര്‍ വാഹനം മുമ്പോട്ട് എടുക്കുകയായിരുന്നു. എന്നാല്‍ ശക്തമായ കുത്തൊഴുക്കില്‍ കാര്‍ മുങ്ങുകയായിരുന്നെന്ന് ഇവരുടെ ബന്ധുവായ അബ്ദുള്ള അല്‍ സഹ്റാനി പറഞ്ഞു.






