
ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ ആണ് അന്ന രേഷ്മ രാജന് അഭിനയത്തിലേക്ക് കടന്ന് വരുന്നത്. അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ കരിയര്‍ മാറിമറിഞ്ഞ നടി. ചിത്രത്തിലെ ലിച്ചി എന്ന കഥാപാത്രം വലിയ ജനപ്രീതിയാണ് നടിയ്ക്ക് നേടി കൊടുത്തത്.
ഒരുപാട് സിനിമകള്‍ ചെയ്തിട്ടില്ലെങ്കിലും അന്ന വളരെ സജീവമാണ്. സിനിമകള്‍ ചെയ്തില്ലെങ്കിലും ഒരുപാട് ഉദ്ഘാടനങ്ങള്‍ ചെയ്യുന്ന ഒരു താരമാണ് അന്ന. ഹണി റോസിന് ശേഷം ആ മേഖലയില്‍ ഇത്ര സജീവമായ ഒരാളുണ്ടോ എന്നത് സംശയമാണ്. പലപ്പോഴും ഹണി റോസുമായിട്ടാണ് താരതമ്യം ചെയ്യുന്നത് പോലും.
പത്തില്‍ താഴെ സിനിമകള്‍ മാത്രമേ ഇതുവരെ അന്ന അഭിനയിച്ചിട്ടുള്ളൂ. പക്ഷേ താരത്തിനുള്ള ആരാധകര്‍ വളരെ കൂടുതലാണ്. അന്നയെ മലയാളികള്‍ സോഷ്യല്‍ മീഡിയകളിലൂടെ കാണാറുണ്ട്. പലപ്പോഴും ഉദ്ഘാടനങ്ങള്‍ ചെയ്യുന്ന വീഡിയോസ് വൈറലാവാറുണ്ട്.
ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു ഡാന്‍സ് വീഡിയോയാണ് ശ്രദ്ധനേടുന്നത്. വായാ എന്‍ വീരാ... എന്ന തമിഴ് ഗാനത്തിനാണ് അന്ന രാജന്റെ നൃത്തം. സാരി അണിഞ്ഞ് അതി മനോഹരമായാണ് താരം ഡാന്‍സ് ചെയ്യുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തുന്നത്.






