
പുഷ്പ 2 പ്രീമിയറിനിടെ ഉണ്ടായ അപകടം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. പിന്നാലെ തെലുങ്കാന മാറ്റത്തിന്റെ പാതയിലാണ്. ഇനിയൊരു അപകടം തിയറ്ററുകളില്‍ ഉണ്ടാവാതിരിക്കാന്‍ വലിയ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. രാം ചരണ്‍ നായകനായി എത്തുന്ന ഗെയിം ചെയ്ഞ്ചറിന്റെ റിലീസിനോട് അനുബന്ധിച്ച് തിയറ്ററുകള്‍ക്ക് മുന്നില്‍ ബാനറുകള്‍ തൂക്കി.
പുലര്‍ച്ചെയുള്ള ഷോകളില്‍ തിക്കും തിരക്കും ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് തിയറ്ററുകള്‍ സ്വീകരിച്ചത്. നിരയായി മാത്രമേ തിയറ്റര്‍ കോമ്പൗണ്ടിലേക്ക് പ്രവേശനമുണ്ടാകൂ. കൂടാതെ ആഘോഷങ്ങളിലും നിയന്ത്രണമുണ്ട്. പടക്കം, ഹിറ്റ് സ്പ്രേകള്‍, പോസ്റ്റര്‍ ബോര്‍ഡുകള്‍ ഉള്‍പ്പടെയുള്ള വസ്തുക്കള്‍ തിയറ്ററില്‍ കൊണ്ടുവരുന്നതിന് നിരോധനം ഏര്‍പ്പെടുത്തി.






