
കൊല്‍ക്കത്ത : പി.വി.അന്‍വര്‍ എം.എല്‍.എ. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദേശീയ ജന. സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ സാന്നിധ്യത്തിലാണ് അന്‍വറിന്റെ തൃണമൂല്‍ പ്രവേശം. രാജ്യത്തെ ജനങ്ങളുടെ ഐക്യത്തിനായി ഒരുമിച്ചു ഒരുമിച്ചു പ്രവർത്തിക്കാമെന്ന് തൃണമൂൽ കോൺഗ്രസ്.
ഡിഎംകെ പ്രവേശനം പാളിയതിന് പിന്നാലെയാണ് പി.വി. അൻവർ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അൻവറിന്റെ അംഗത്വം സ്ഥിരീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. അൻവറിനെ സ്വാഗതം ചെയ്ത് അഭിഷേക് ബാനർജിയും ട്വീറ്റ് ചെയ്തു . നാളെ മമതാ ബാനർജിക്കൊപ്പം കൊൽക്കത്തയിൽ വാർത്താ സമ്മേളനം നടത്തിയേക്കും.






