ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെ പ്രയാഗ്രാജില് ഒരുങ്ങുന്ന മഹാ കുംഭമേളയ്ക്ക് സംഗീത സ്പര്‍ശം നല്കാന് ശങ്കര്‍ മഹാദേവന്. ശങ്കര്‍ മഹാദേവന് മുതല്‍ മോഹിത് ചൗഹാന് വരെയുള്ള നിരവധി ഗായകര്‍ ആത്മീയതയ്ക്ക് സംഗീത സ്പര്‍ശം നല്കാന് എത്തുന്നു.
ഉദ്ഘാടന ദിവസം ശങ്കര്‍ മഹാദേവന് സംഗീത പരിപാടി അവതരിപ്പിക്കുമ്പോള്‍, മോഹിത്, കൈലാഷ് ഖേര്‍, ഷാന്‍ മുഖര്‍ജി, കവിത കൃഷ്ണമൂര്‍ത്തി, കവിത സേത്ത്, ഹരിഹരന്, ബിക്രം ഘോഷ്, മാലിനി അവസ്തി ഋഷഭ് റിഖിറാം ശര്‍മ്മ, ഷോവന നാരായണ്‍, ഡോ. എല്‍. സുബ്രഹ്മണ്യം തുടങ്ങി നിരവധി കലാകാരന്മാര് കുംഭമേളയില്‍ പരിപാടി അവതരിപ്പിക്കുമെന്ന് സാംസ്കാരിക മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
വിവിധ പരിപാടികളാണ് കുംഭമേളയുടെ ഭാഗമായി നടത്തുക. മതപ്രഭാഷണങ്ങള്‍, സാംസ്കാരിക ഘോഷയാത്രകള്‍, പ്രകടനങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും.കുംഭമേള ഗ്രൗണ്ടിലെ ഗംഗാ പന്തലിലാണ് പരിപാടികള്‍ നടക്കുക.

Comments