
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള അഭിനേതാക്കളിലൊരാളാണ് അജിത് കുമാര്‍. സെലിബ്രിറ്റി സ്റ്റാറ്റസില്‍ നിന്നും മാറി സാധാരണക്കാരനെപ്പോലെയാണ് പലപ്പോളും അദ്ദേഹം പെരുമാറുന്നതെന്ന് ആരാധകരും പറഞ്ഞിരുന്നു. സിനിമയ്ക്ക് പുറമെ സ്പോര്‍ട്സില്‍ താല്പര്യമുണ്ട് അദ്ദേഹത്തിന്. നാളുകളായി മനസില്‍ കൊണ്ട് നടന്നിരുന്നൊരു ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് അദ്ദേഹം.
24 എച്ച് ദുബായ് 2025 എന്ന കാറോട്ട മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയിരിക്കുകയാണ് അജിത്. നേരത്തെ പരിശീലനത്തിനിടെ താരത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. കാര്യമായ പരിക്കുകളൊന്നുമില്ലാത്തതിനാല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ വിജയം ആരാധകരെ ആവേശഭരിതരാക്കിയിരിക്കുകയാണ്.
അജിത്തിന്റെ വിജയം നേരില്‍ കാണാനായി ഭാര്യയും നടിയുമായ ശാലിനിയും മക്കളും ദുബായില്‍ എത്തിയിരുന്നു. ഇവരോടൊപ്പം അജിത്തിന്റെ സുഹൃത്തും നടനുമായ മാധവനുമുണ്ടായിരുന്നു. അജിത്തിന്റെ വിജയത്തിന് പിന്നാലെ അഭിനന്ദനം അറിയിച്ച് മാധവന് ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചു.
‘നിങ്ങളെക്കുറിച്ചോര്‍ത്ത് എനിക്ക് അഭിമാനമാണ്. എന്തൊരു മനുഷ്യനാണ്, ദി വണ്‍ ആന്‍ഡ് ഓണ്‍ലി അജിത് കുമാര്‍’ എന്നായിരുന്നു മാധവന് കുറിച്ചത്. അജിത്തിന് പിന്തുണയുമായെത്തിയ ആരാധകര്‍ക്കും മാധവന് നന്ദി പറഞ്ഞു. ഇന്ത്യന്‍ പതാക പിടിച്ചു നില്ക്കുന്ന അജിത്തിനെ ആശ്ലേഷിക്കുന്ന വീഡിയോയും മാധവന് പങ്കുവെച്ചു. കനിഹ, മുന്ന തുടങ്ങി സെലിബ്രിറ്റികളും ആരാധകരുമായി നിരവധി പേരാണ് പോസ്റ്റിന് താഴെ സ്നേഹം അറിയിച്ചിട്ടുള്ളത്.
അജിത്തിന്റെ പ്രകടനം കാണാനെത്തില ശാലിനിയുടെയും മകളുടെയും വീഡിയോയും മാധവന് പോസ്റ്റ് ചെയ്തു. മൂന്നാം സ്ഥാനം അജിത്ത് കുമാറിനെന്ന് അനൗണ്‍സ് ചെയ്യുന്നതും എല്ലാവരും ആവേശത്തോടെ കയ്യടിക്കുന്നതും വീഡിയോയില്‍ കാണാം. അദ്ദേഹം പറയുന്നതുപോലെ അദ്ദേഹത്തിന്റെ സ്വപ്നം സഫലമായി എന്നാണ് മാധവന് ഈ വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയത്.






