
കഴിഞ്ഞ ദിവസമായിരുന്നു നടി ശ്രീലക്ഷ്മി ശ്രീകുമാറിന്റെ വിവാഹം. സുഹൃത്തായ ജോസ് ഷാജിയാണ് വരന്. വിവാഹ ചിത്രങ്ങള്‍ ശ്രീലക്ഷ്മി തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. എട്ട് വര്‍ഷമായുള്ള പ്രണയമാണ് പൂവണിഞ്ഞിരിക്കുന്നത്.
ഇപ്പോഴിതാ താരത്തിന്റെ റിസപ്ഷന് പരിപാടികളുടെ വിഡിയോയാണ് ശ്രദ്ധ നേടുന്നത്. സിനിമാ- സീരിയല്‍ മേഖലയിലെ നിരവധി താരങ്ങള്‍ റിസപ്ഷനില്‍ പങ്കെടുത്തിരുന്നു.
മയില്‍പ്പീലി നിറത്തിലും മോഡലിലും ഡിസൈന്‍ ചെയ്ത ലെഹങ്കയണാണ് ശ്രീലക്ഷ്മി ധരിച്ചിരിക്കുന്നത്. ഡാര്‍ക്ക് ബ്ല്യൂ നിറത്തിലുളള സ്യൂട്ടായിരുന്നു ജോസിന്റെ വേഷം. റിസപ്ഷര് ചിത്രങ്ങള്‍ താരം പങ്കുവെച്ചിട്ടുണ്ട്.
കുടുംബവിളക്ക് സീരിയലിലെ സുമിത്ര എന്ന കഥാപാത്രത്തിന്റെ മകള്‍ ശീതള്‍ ആയി അഭിനയിച്ചുകൊണ്ടാണ് ശ്രീലക്ഷ്മി മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായത്. സാന്ത്വനം, ചോക്ലേറ്റ്, കാര്‍ത്തിക ദീപം, കൂടത്തായി, അനിയത്തിപ്രാവ് തുടങ്ങി ഒട്ടനവധി ഹിറ്റ് സീരിയലുകളിലും ശ്രീലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.






