
മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരമാണ് ഉണ്ണി മുകുന്ദന്. വില്ലത്തരവും സ്വഭാവിക വേഷവും വഴങ്ങുമെന്ന് തെളിയിച്ച ഉണ്ണിയുടെ കരിയര്‍ ബ്രേക്ക് ചിത്രമായി മാറിയിരിക്കുകയാണ് മാര്‍ക്കോ. അഭിനയം മാത്രമല്ല ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയും കൂടിയാണ് ഉണ്ണി. ഉണ്ണിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമ എന്ന വിശേഷണത്തോടെയായിരുന്നു മാര്‍ക്കോ എത്തിയത്.
അക്ഷരാര്‍ത്ഥത്തില്‍ അത് ശരിയായി മാറുകയായിരുന്നു. മുന്‍പെങ്ങുമില്ലാത്ത തരത്തില്‍ പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാറായി മാറുകയായിരുന്നു ഉണ്ണി. ഈ വളര്‍ച്ചയില്‍ അഭിമാനവും സന്തോഷവുമാണ് തോന്നുന്നതെന്നായിരുന്നു സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പ്രതികരിച്ചത്.
ഇപ്പോഴിതാ നടന് മോഹന്‍ലാലിനെ കണ്ട സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. എല്‍ എന്നായിരുന്നു ലാലേട്ടനൊപ്പമുളള ചിത്രങ്ങള്‍ക്ക് ഉണ്ണി നല്കിയ ക്യാപ്ഷന്‍. നിമിഷനേരം കൊണ്ട് തന്നെ ചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്. ഇവരുടെ കൂടിക്കാഴ്ചയ്ക്ക് പിന്നിലെ കാരണങ്ങള്‍ ചികയുകയാണ് ആരാധകര്‍.
രാജാവും രാജകുമാരനും. മോഹന്‍ലാലിന്റെ പിന്‍ഗാമി ഉണ്ണി മുകുന്ദനായിരിക്കും. ഇന്നല്ലെങ്കില്‍ നാളെ അവനൊരു സൂപ്പര്‍ സ്റ്റാര്‍ ആവുമെന്ന് പറഞ്ഞത് ശരിയായി. എമ്പുരാനും കട്ടക്ക് മാര്‍ക്കോയും. ജനതാഗ്യാരജ് പോലെയൊരു കൂട്ടുകെട്ടിനായി കാത്തിരിക്കുന്നു. അടുത്ത സിനിമയ്ക്കുള്ള പുറപ്പാടിലാണോ തുടങ്ങി നിരവധി ചോദ്യങ്ങളാണ് ചിത്രങ്ങളുടെ താഴെയുള്ളത്.
അതേസമയം ഹനീഫ് അദേനി ചിത്രമായ മാര്‍ക്കോ 100 കോടി നേടി മുന്നേറുകയാണ്. അന്യഭാഷകളില്‍ നിന്നും ചിത്രത്തിന് മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. സിനിമ പ്രഖ്യാപിച്ച സമയത്ത് വില്ലനായിരുന്നു, റിലീസ് ചെയ്തപ്പോള്‍ നായകനായി മാറിയെന്ന് ഉണ്ണി തന്നെ കുറിച്ചിരുന്നു. ചിത്രത്തിനായി ഉണ്ണി നടത്തിയ കഠിന പ്രയത്നത്തെക്കുറിച്ച് പ്രിയപ്പെട്ടവരെല്ലാം വാചാലരായിരുന്നു.
ലൊക്കേഷന്‍ വീഡിയോകളെല്ലാം വൈറലായിരുന്നു. സാഹസികമായിരുന്നിട്ട് പോലും മടി കൂടാതെ എല്ലാം ചെയ്യുകയായിരുന്നു ഉണ്ണി. ഇടയ്ക്ക് ചില പരിക്കുകളും പറ്റിയിരുന്നു. അതൊന്നും അദ്ദേഹം വിഷയമാക്കിയിരുന്നില്ല, ഉണ്ണിയും സോഷ്യല്‍ മീഡിയയിലൂടെ സാഹസിക രംഗങ്ങള്‍ പങ്കുവെച്ചിരുന്നു. കരിയറിലെ വിശേഷങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്യാറുണ്ട്.






