സ്വാര്‍ഥത നിറഞ്ഞ ഈ ലോകത്ത് ഇന്നും നിസാര്ത്ഥരും സഹാനുഭൂതിയും നിറഞ്ഞ മനുഷ്യര്‍ നമ്മുക്ക് ചുറ്റും ഉണ്ടെന്ന് കാണിച്ചുത്തരുകയാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. വീഡിയോ കണ്ട് കാണികളുടെ ഹൃദയത്തെ വളരെയധികം സ്പര്‍ശിച്ചു എന്ന് തന്നെ പറയാം. തണുത്തുറഞ്ഞ മഞ്ഞില്‍ കുടുങ്ങിപ്പോയ ഒരു മാനിനെ സ്വന്തം ജീവന് പോലും പണയപ്പെടുത്തി ഒരു മനുഷ്യന് രക്ഷിക്കാന്‍ എത്തുന്നതിന്റെയും സുരക്ഷിതമായി കാട്ടിലേക്ക് പോകുന്നതിനായി വഴി കാണണിച്ചുകൊടുക്കുകയും ചെയ്യുന്നിന്റെ ദൃശ്യങ്ങളായിരുന്നു ഇത്.
കനത്ത മഞ്ഞുവീഴ്ചയുള്ള ഒരു മേഖലയിലൂടെ കാറില്‍ യാത്ര ചെയ്തുവരുന്ന ഒരു വ്യക്തി മഞ്ഞു വീഴ്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയിലാണ് അവിചാരിതമായി മഞ്ഞു കൂമ്പാരത്തിനിടയില്‍ കുടുങ്ങിക്കിടക്കുന്ന ഒരു മാനിനെ കാണുന്നത്. അല്പം ദൂരം മുന്നോട്ടു പോയെങ്കിലും വാഹനം പെട്ടെന്ന് തന്നെ നിര്‍ത്തി ഒരാള്‍ അതില്‍ നിന്നും ഇറങ്ങുന്നു. ശേഷം മാന്‍ കിടന്ന സ്ഥലം ലക്ഷ്യമാക്കി അദ്ദേഹം മഞ്ഞുപാളികള്‍ക്കിടയിലൂടെ നടന്നു തുടങ്ങുന്നു. അപ്പോള്‍ മാത്രമാണ് ആ മഞ്ഞ് വീഴ്ചയുടെ കാഠിന്യം നമുക്ക് മനസ്സിലാകുക. കാരണം അദ്ദേഹത്തിന്റെ അരയോളം ഭാഗം മഞ്ഞുമൂടി കിടക്കുകയാണ്.
പാടുപെട്ട് മാനിന് അരികിലെത്തിയ ആ മനുഷ്യന് അതിനെ എഴുന്നേല്‍പ്പിച്ച് മുന്പോട്ട് നടത്താന്‍ ശ്രമിക്കുന്നു. പക്ഷേ, മഞ്ഞുമൂടിക്കിടക്കുന്ന ആ സ്ഥലത്ത് എങ്ങോട്ട് പോകണമെന്ന് അറിയാതെ മാന്‍ നിസ്സഹായനായി തന്നെ നില്ക്കുന്നു. ഉടനെ ആ മനുഷ്യന് മാനിന്റെ മുന്‍പിലൂടെ നടന്ന് അതിന് സുരക്ഷിതമായി മഞ്ഞു കൂമ്പാരത്തില്‍ നിന്നും പുറത്തു കടക്കാനുള്ള വഴി കാണിച്ചു കൊടുക്കുന്നു. അതു മനസ്സിലാക്കിയ ആ മാന്‍ ആ മനുഷ്യന് നടന്ന അതേ പാതയിലൂടെ തന്നെ നടന്ന് സുരക്ഷിതമായി പുറത്തു കടക്കുന്നു. മാന്‍ സുരക്ഷിതമായി പുറത്തെത്തി എന്ന് ഉറപ്പാക്കുന്നത് വരെ ആ മനുഷ്യന് മഞ്ഞുകൂമ്പാരത്തിനുള്ളില് അതിനെ നോക്കിനില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
ഹൃദയസ്പര്‍ശിയായ ഈ രക്ഷാപ്രവര്‍ത്തനത്തിന് സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ നിന്നും വലിയ അഭിനന്ദനങ്ങള്‍ ആണ് ലഭിച്ചത്. എത്ര മനോഹരമായ കാഴ്ചയെന്നും യഥാര്‍ത്ഥ മനുഷ്യനെന്നും നിരവധിപേര്‍ കുറിച്ചു. നന്മയുള്ള നിരവധി മനുഷ്യര്‍ നമുക്ക് ചുറ്റും ഇപ്പോഴുമുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ഒരുപാടു കാര്യങ്ങള്‍ ലോകത്തോട് വിളിച്ചു പറയുന്ന ഒരു ലളിതമായ പ്രവൃത്തി എന്നാണ് ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് അഭിപ്രായപ്പെട്ടത്. എത്ര സത്യസന്ധമായാണ് ആ മാന്‍ തനിക്ക് വഴികാട്ടിയായ മനുഷ്യനെ വിശ്വസിച്ചതെന്നും നിരവധി പേര് അഭിപ്രായപ്പെട്ടു.
@Nature Is Amazingഎന്ന ജനപ്രിയ എക്സ് പേജ് പങ്കിട്ട ക്ലിപ്പ് ഇതിനകം 400സ -യിലധികം കാഴ്ചക്കാരെ നേടിക്കഴിഞ്ഞു. ആളുകളെ ആഴത്തില്‍ സ്പര്‍ശിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ഈ വീഡിയോ ഒരു തവണയെങ്കിലും കാണേണ്ടതു തന്നെയാണ്. ഹൃദയത്തില്‍ തൊടുന്ന ഒരു കഥ പോലെ മനോഹരമാണ് ഈ വീഡിയോ.

Comments