
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോഡ് നേട്ടത്തിലേക്ക് കുതിക്കുന്നു. ഒറ്റയടിക്ക് 600 രൂപ കൂടി സ്വര്‍ണവില 60,000 കടന്നിരിക്കുകയാണ്. ഇന്നത്തെ ഏറ്റവും പുതിയ നിരക്ക് പ്രകാരം പവന് വിപണി വില 60,200 രൂപയാണ്.
ഇന്നലെയും ഇന്നുമായി 720 രൂപയോളമാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ജനുവരിയില്‍ സ്വര്‍ണ്ണവില വമ്പന്‍ മൂന്നേറ്റമാണ് നടത്തുന്നത്. ജനുവരി ഒന്നിന് 57,200 ആയ സ്വര്‍ണവില വെറും 14 ദിവസം കൊണ്ട് 2000 രൂപയാണ് കൂടിയത്. മൂന്നാഴ്ച പിന്നിടുമ്പോള്‍ 60,000 വും കടന്നു.
അന്താരാഷ്ട്ര ഡോളര്‍ വില കുത്തനെ ഉയര്‍ന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് സ്വര്‍ണവില ഉയരാന്‍ കാരണമായത്. 22 കാരറ്റ് വരുന്ന ഒരുഗ്രാം സ്വര്‍ണത്തിന്റെ വിപണി വില 7,525 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6205 രൂപയാണ്.






