
അന്തരിച്ച പ്രശസ്തമിമിക്രി കലാകാരൻ കൊല്ലം സുധിയുടെ സഹധർമ്മിണി രേണു സുധി ആദ്യമായി അഭിനയിച്ച, അതും നായികയായി ഷോർട്ട് ഫിലിം "മോഹം", ബാംഗ്ലൂർ ലോഡ്ജ് ഹോം സിനിമാ സീരീസ് യൂട്യൂബ് ചാനലിൽ കൂടി റിലീസ് ആയി മൂന്ന് ദിവസങ്ങൾ കൊണ്ട് ഒരു ലക്ഷത്തിലധികം പ്രേക്ഷകർ കണ്ടിരിക്കുന്നു.ഗാന്ധിവേഷങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ സിനിമ സീരിയൽ നാടകനടൻ ജോസ് ആന്റണിപാലാ കൂടെ നിങ്ങളുടെ ഇഷ്ട താരങ്ങൾ ആയ രാജൻ പാവക്കാട്, മോഹനൻ നമ്പാട്ട്, വിജയലക്ഷ്മി, ഷൈജു ഹരിപ്പാട്, രാധാമണി എന്നിവർ മത്സരിച്ചു അഭിനയിക്കുന്നു. മലയാള സിനിമയിലെ ഗന്ധർവ്വ രാജാവ്, എഴുത്തുകാരനും സിനിമ തിരക്കഥാകൃത്തും സംവിധായകനും ആയിരുന്ന മൺമറഞ്ഞുപോയ അനശ്വര കലാകാരൻ പത്മരാജന്റെ മുതുകുളം ഗ്രാമം, ആ ഗ്രാമത്തിൽ ആണ് മോഹം ചെറു സിനിമ പൂർണ്ണമായും ഷൂട്ട് ചെയ്തത്. കഥയുംക്യാമറ എഡിറ്റിംഗ് ഷിനു ആന്റണി മാതാ സ്റ്റുഡിയോ ആലപ്പുഴആണ്. സുമിത്ര ഹോം സിനിമ പ്രൊഡക്ഷൻസിന്റെ ബാനറിൽ മലയാള സോഷ്യൽ മീഡിയയിലെ ആൾ റൗണ്ടറായ ജി. ഹരികൃഷ്ണൻ തമ്പി ആണ് തിരക്കഥയും സംഭാഷണവും സംവിധാനവും നിർമ്മാണവും നിർവഹിച്ചിരിക്കുന്നത്. മോഹം എന്ന ചെറു സിനിമയുടെ ഇതിവൃത്തം വൃദ്ധനായ ഒരു മനുഷ്യന്റെ മനസ്സിൽ പെട്ടെന്നുണ്ടായഒരു മോഹത്തിന്റെ കഥയാണ്.






