
തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുളള താരസുന്ദരിയാണ് ശോഭിത ധൂലിപാല. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് താരം. തെലുങ്ക് സിനിമയിലെ മുന്‍നിര താരം നാഗചൈതന്യയും ശോഭിതയും തമ്മിലുളള വിവാഹം ഈ അടുത്താണ് നടന്നത്. ഇതോടെ തെലുങ്ക് പ്രമുഖ താരകുടുംബമായ അക്കിനേനി കുടുംബത്തിന്റെ മരുമകളായി മാറിയിരിക്കുകയാണ് ശോഭിത.
ശോഭിതയുടെയും നാഗചൈതന്യയുടെയും വിവാഹം വലിയ വാര്‍ത്തയായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. നേരത്തെ നടി സമാന്തയും നാഗചൈതന്യയും വിവാഹിതരായിരുന്നു. ഈ ബന്ധം അവസാനിപ്പിച്ചതിന് ശേഷമാണ് ശോഭിതയെ നാഗചൈതന്യ വിവാഹം കഴിക്കുന്നത്.
സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ശോഭിത. മോഡലിങ്ങിലൂടെ സിനിമയിലെത്തിയ ശോഭിത തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടെ വൈറലായി മാറാറുണ്ട്. അത്തരത്തിലൊരു ഫോട്ടോഷൂട്ടാണ് താരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്.
നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. താരത്തിന്റെ ഹോട്ട് ലുക്കിന് ആരാധകര്‍ കയ്യടിക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ വിമര്‍ശനങ്ങളും ഉന്നയിക്കുന്നുണ്ട്. വിവാഹിതയായ ശേഷവും ഇത്തരം ഫോട്ടോഷൂട്ടുകള്‍ പങ്കുവെക്കുന്നത് എന്തിനാണെന്നും ഭര്‍ത്താവിന് വിഷമമാകില്ലേയെന്നുമാണ് ചിലര്‍ ചോദിക്കുന്നത്. അക്കിനേനി കുടുംബത്തിന്റെ മരുമകള്‍ ഇങ്ങനെ ശരീരം കാണിച്ച് നടന്നാല്‍ അത് കുടുംബത്തിന് മാനക്കേടാകുമെന്നും ചിലര്‍ പറയുന്നു.
രമണ്‍ രാഘവ് എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ശോഭിത സിനിമയിലെത്തുന്നത്. പിന്നീട് തെലുങ്കില്‍ ഗുണ്ടാചാരി എന്ന സൂപ്പര്‍ ഹിറ്റിലും നായികയായി. അതേസമയം ശോഭിത താരമാകുന്നത് ഒടിടിയിലൂടെയാണ്. ആമസോണ്‍ പ്രൈമിന്റെ മെയ്ഡ് ഇന്‍ ഹെവന്‍ സീരീസിലൂടെയാണ് ശോഭിത താരമാകുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. പൊന്നിയിന്‍ സെല്‍വനിലൂടെയാണ് തമിഴില്‍ കയ്യടി നേടുന്നത്. മൂത്തോന്, കുറുപ്പ് എന്നീ ചിത്രങ്ങളിലൂടെയാണ് മലയാളത്തിലെത്തുന്നത്.






