
പത്ത് വര്‍ഷത്തിലേറെയായി മലയാള സിനിമയിലെ യുവതാരനിരയില്‍ സജീവമായി നില്ക്കുന്ന യുവനടിയാണ് മാളവിക സി. മേനോന്. ദേവയാനം എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് മാളവിക നടിയായി അരങ്ങേറിയത്. മോളിവുഡിലും കോളിവുഡിലും ഒരുപോലെ ആരാധകരുണ്ട് താരത്തിന്.
916 എന്ന ചിത്രത്തിലൂടെയാണ് മാളവിക മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. നിദ്ര, ഹീറോ, ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്, അല്‍ മല്ലു തുടങ്ങിയ ചിത്രങ്ങളിലെല്ലാം മാളവിക ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ് ചിത്രങ്ങളിലും മാളവിക അഭിനയിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലും നിരവധി ആരാധകരുളള നടിയാണ് മാളവിക മേനോന്. മോഡലിങ്ങിലും സജീവമായ മാളവിക ഇനോഗറേഷന് പരിപാടികളുമായും സജീവമാണ്. ഇപ്പോഴിതാ നടി പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടന്നത്.
നീല നിറത്തിലുളള സാരിയില്‍ ഹോട്ട് ലുക്കിലാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിംപിള്‍ മേക്കപ്പും ഡീപ്പ് നെക്ക് ബ്ലൗസും ഹിപ്പ് ചെയ്നും മിനിമം ആഭരണങ്ങളും മാത്രം ധരിച്ചാണ് മാളവിക ലുക്ക് ചെയ്തിരിക്കുന്നത്. സാരിയില്‍ ഇടയ്ക്കിടെ പരീക്ഷണങ്ങള്‍ നടത്താന്‍ താല്പര്യമുളള ആളാണ് നടി.
പുതിയ ഫോട്ടോകളില്‍ സൗത്ത് ഇന്ത്യന്‍ മദ്രാസി ഗേള്‍ ലുക്കാണ് മാളവികയ്ക്കെന്നാണ് ആരാധകരുടെ പക്ഷം. ഹിപ് ചെയ്ന്‍ കൂടി അണിഞ്ഞപ്പോള്‍ ദേവതയെപ്പോലെയുണ്ടെന്നും കമന്റുകളുണ്ട്. ബാല്ജിത്താണ് നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.






