
സെഞ്ചൂറിയന്‍: ടി20യില്‍ ചരിത്ര നേട്ടത്തിനൊപ്പമെത്തി അഫ്ഗാന് റിസ്റ്റ് സ്പിന്നര്‍ റാഷിദ് ഖാന്. ടി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരങ്ങളുടെ പട്ടികയില്‍ റാഷിദും റെക്കോര്‍ഡിനൊപ്പമെത്തി. മുന്‍ വിന്‍ഡീസ് ഓള് റൗണ്ടറും ഇതിഹാസ താരവുമായ ഡ്വെയ്ന്‍ ബ്രാവോയുടെ റെക്കോര്‍ഡിനൊപ്പമാണ് റാഷിദ് എത്തിയത്.
സൗത്ത് ആഫ്രിക്ക ടി20 (എസ്എ20) പോരാട്ടത്തില്‍ പ്രിട്ടോറിയ കാപിറ്റല്‍സിനെതിരായ പോരാട്ടത്തില്‍ 2 വിക്കറ്റെടുത്തതോടെയാണ് താരം റെക്കോര്‍ഡിനൊപ്പമെത്തിയത്. മുംബൈ ഇന്ത്യന്‍സ് കേപ് ടൗണ്‍ നായകന് കൂടിയായ റാഷിദിന്റെ ടി20യിലെ ആകെ വിക്കറ്റ് നേട്ടം 631ല്‍ എത്തി. ബ്രാവോയുടെ നേട്ടവും 631 തന്നെ. അടുത്ത മത്സരത്തില്‍ ഒരു വിക്കറ്റെടുത്ത ചരിത്ര നേട്ടത്തില്‍ റാഷിദ് ഒന്നാമനാകും.





