
പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഒരു ഹൈന്ദവ തീർത്ഥാടന സംഗമമാണ് കുംഭമേള. അതില്‍ത്തന്നെ അർദ്ധ കുംഭമേള ആറു വർഷത്തിലൊരിക്കൽ ഹരിദ്വാറിലും പ്രയാഗ് രാജിലും നടക്കാറുണ്ട്. പ്രയാഗ് രാജ്, ഹരിദ്വാര്‍, ഉജ്ജെയിന്‍, നാസിക് എന്നിവിടങ്ങളെ ജനസാഗരമാക്കുന്ന പ്രതിഭാസമാണ് കുംഭമേള. ഭഗവത് പുരാണം, വിഷ്ണുപുരാണം തുടങ്ങിയ ഹൈന്ദവ ഗ്രന്ഥങ്ങളില്‍ പറയപ്പെടുന്ന ദൈവങ്ങള്‍ ശക്തിവീണ്ടെടുക്കാനായി നടത്തിയ പാലാഴി മഥനവുമായി ബന്ധപ്പെട്ടാണ് കുംഭമേളയുടെ വിശ്വാസം.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന മേള എന്ന ഖ്യാതിയും കുംഭമേളയ്ക്കുണ്ട്. ഇത്തരത്തില്‍ 12 വർഷത്തിലൊരിക്കെ മാത്രം നടക്കുന്ന പൂർണ കുംഭമേളയാണ് പ്രയാഗ് രാജില്‍ നടക്കുന്നത്. കുംഭമേളയില്‍ നിന്നുള്ള പല ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടാറുണ്ട്. അവയില്‍ പലതും അവിടെയെത്തുന്ന വിശ്വാസികളുടെ വേഷഭൂഷാധികളും പെരുമാറ്റവുമൊക്കെയാണ്.
ഇപ്പോഴിതാ ഇത്തരത്തില്‍ കുംഭമേളയില്‍ നിന്നും വൈറലായി മാറിയൊരു ക്യൂട്ട് കപ്പിള്‍സിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയ കാഴ്ച്ചക്കാരുടെ മനസ്സ് കീഴടക്കുന്നത്. മഹാകുംഭമേളയില്‍ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. വീഡിയോയില്‍ നിറയെ ആളുകളെ കാണാം. തിരക്കുള്ള ഒരു സ്ഥലമാണ് ദൃശ്യങ്ങളില്‍. വീഡിയോയില്‍ കാണുന്നത്, ഒരു യുവാവ് ഒരു കൊച്ചുകണ്ണാടിയുമായി നില്‍ക്കുന്നതാണ്. അതിന് മുന്നില്‍ നിന്നും അയാളുടെ ഭാര്യയായ യുവതി മേക്കപ്പ് ടച്ച് ചെയ്യുന്നതും കാണാം. ചുറ്റുമുള്ള ഒന്നും ശ്രദ്ധിക്കാതെയാണ് യുവതിയും യുവാവും ഇത് ചെയ്യുന്നത്. യുവാവിന് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഇതിനില്ല എന്നും വീഡിയോയിലുടെ മനസിലാവും. ‘‘ഇത് ഭയങ്കര ക്യൂട്ടാണ്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
ഭാര്യയുടെ ബാഗ് പിടിക്കുന്ന, റൊമാന്റിക്കായി ഇടപെടുന്ന ഭർത്താക്കന്മാരെ അല്പം പരിഹാസത്തോടെയാണ് സമൂഹം കാണുന്നത്. എന്നാല്‍, ചില പുരുഷന്മാരിത് മൈന്‍ഡ് ചെയ്യാറില്ല. അതുപോലെയുള്ള ദമ്പതികളാണ് ഈ ദൃശ്യങ്ങളില്‍ കാണുന്നത്.
വീഡിയോ വൈറലായതോടെ പലരും അതിന് രസകരമായ കമന്റുകളും നല്‍കുന്നുണ്ട്. ‘ഏത് പെണ്ണും കൊതിക്കുന്നത് ഇതൊക്കെ തന്നെയാണ്, ഇതാണ് ഈ വർഷത്തെ മികച്ച ഭർത്താവ് ഇതായിരുന്നു,ഇതാണ് പരിശുദ്ധമായ സ്നേഹം, വലിയ വലിയ കാര്യങ്ങളല്ല, ഇതുപോലെയുള്ള കൊച്ചുകൊച്ചു നിമിഷങ്ങളിലാണ് കാര്യം’ എന്നിങ്ങനെ ക്യൂട്ട് വീഡിയോയ്ക്ക് കമന്റുകള്‍ അനവധിയാണ്. എവിടെയെന്നോ എപ്പോഴെന്നോ നോക്കാതെ പിന്തുണക്കുന്ന കൂടെ നില്ക്കുന്ന പങ്കാളി, ഇത് ഏതൊരാളുടെയും സ്വപ്നം തന്നെ ആയിരിക്കുമെന്ന് കമന്റുകളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.






