
രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു ദേവിക നമ്പ്യാരും വിജയ് മാധവും. ഇക്കഴിഞ്ഞ ജൂണിലാണ് തങ്ങള്‍ക്ക് വീണ്ടും ഒരു കുഞ്ഞ് കൂടി പിറക്കാന്‍ പോവുകയാണെന്ന സന്തോഷം നടി ദേവിക നമ്പ്യാരും ഗായകന് വിജയ് മാധവും ആരാധകരെ അറിയിച്ചത്. 2022 ജനുവരിയിലാണ് ദേവികയും വിജയിയും വിവാഹിതരായത്.
2023 മാര്‍ച്ചില്‍ ഇരുവര്‍ക്കും ആദ്യത്തെ കുഞ്ഞ് പിറന്നു. ആത്മജ മഹാദേവ് എന്നാണ് മകന് പേര് നല്‍കിയത്. രണ്ടാമതും ഗര്‍ഭിണിയായശേഷമുള്ള എല്ലാ വിശേഷങ്ങളും ദേവികയും വിജയിയയും യുട്യൂബ് ചാനലിലൂടെയും സോഷ്യല്‍മീഡിയ പേജിലൂടെയും പ്രേക്ഷകരെ അറിയിക്കാറുണ്ടായിരുന്നു. ജനുവരി അവസാനത്തോടെ ദേവിക പ്രസവിക്കുമെന്നാണ് വിജയ് നേരത്തെ പറഞ്ഞിരുന്നത്.
എന്നാല്‍ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങളൊന്നും സംഭവിച്ചില്ല. അപ്രതീക്ഷിതമായി വാട്ടര്‍ ബ്രേക്കായി ദേവികയ്ക്ക് ആശുപത്രിയില്‍ അഡ്മിറ്റാകേണ്ടി വന്നു. വൈകാതെ പ്രസവവും നടന്നു. രണ്ടാമത് ഇരുവര്‍ക്കും ജനിച്ചത് പെണ്‍കുഞ്ഞാണ്. മുപ്പതാം തീയതി കുഞ്ഞ് പിറന്നുവെങ്കിലും ഇപ്പോഴാണ് സന്തോഷവാര്‍ത്ത ദമ്പതികള്‍ ആരാധകരെ അറിയിക്കുന്നത്.
ഇത്രയും ദിവസം സന്തോഷം മൂടിവെച്ചതിന്റെ കാരണവും ഇരുവരും പുതിയ വ്ളോഗില്‍ പങ്കിട്ടു. ഈ പ്രസവം നടന്നത് ഒരു എമര്‍ജന്‍സി സീനിലായിരുന്നുവെന്നും അതിനാല്‍ സന്തോഷം പങ്കുവെക്കാനുള്ള മാനസീകാവസ്ഥയിലായിരുന്നില്ലെന്നും വിജയ് മാധവന് പുതിയ വ്ളോഗില്‍ പറഞ്ഞു. ഞങ്ങളുടെ സന്തോഷ വാര്‍ത്ത പറയാനുള്ള വ്ളോഗാണ്.ദേവിക പ്രസവിച്ചു. മുപ്പതാം തീയതി രാവിലെയായിരുന്നു പ്രസവം. ജനിച്ചത് മോളാണ്
ഭയങ്കര പ്ലാനിങ്ങൊക്കെയായിരുന്നു. പെട്ടി പാക്കിങ്, അണ്‍ബോക്സിങ്, ഹോസ്പിറ്റല്‍ വ്ളോഗ് എല്ലാം പ്ലാന്‍ ചെയ്തിരുന്നു. വന്‍ പരിപാടികളൊക്കെയായിരുന്നു പ്ലാന്‍ ചെയ്തത്. പക്ഷെ എല്ലാം ചീറ്റിപ്പോയി. രണ്ടാം തിയ്യതിയെ അഡ്മിഷനാകൂവെന്നാണ് വിചാരിച്ചിരുന്നത്. ആറ്, ഏഴ് ഓക്കെയായിരിക്കും ഡ്യൂ ഡെയ്റ്റ് എന്നും പ്രതീക്ഷിച്ചിരുന്നു. പക്ഷെ മുപ്പതാം തിയ്യതി കിടന്നപ്പോള്‍ വാട്ടര്‍ ബ്രേക്കായോന്ന് സംശയമുണ്ടെന്ന് ദേവിക
പെട്ടന്ന് എല്ലാം വാരികെട്ടി ആശുപത്രിയിലേക്ക് വിട്ടു. ഒരു എമര്‍ജന്‍സി സീനായിരുന്നു. നോര്‍മലായിരുന്നില്ല. കുറച്ച് അബ്നോര്മലായിരുന്നു. കയ്യില്‍ നിന്നും പോയി കാര്യങ്ങള്‍. ആദ്യത്തേത് സൂപ്പര്‍ സുഖപ്രസവമായിരുന്നു. പക്ഷെ ഇത് അങ്ങനെയായിരുന്നില്ല. പേടിച്ചുപോയിരുന്നു. അമ്മയും കുഞ്ഞുമെല്ലാം സുഖമായിരിക്കുന്നു. എല്ലാവരോടും ഒരുപാട് സ്നേഹം.
വ്ളോഗിടാനുള്ള മാനസീകാവസ്ഥയില്‍ ഒന്നുമല്ല. പക്ഷെ ഞങ്ങളുടെ വിശേഷങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഈ വ്ളോഗ്. പറയാനാണെങ്കില്‍ ഒരുപാട് കഥകള്‍ പറയാനുണ്ട്. പക്ഷെ എനിക്ക് പോസിറ്റീവ് പറയാനാണ് ഇഷ്ടം. എല്ലാം കഴിഞ്ഞു. എല്ലാവരും ഹാപ്പിയാണ്. പിന്നീട് വിശദമായി ഒരു വ്ളോഗ് ചെയ്യുന്നതായിരിക്കും.
സ്വന്തം വീട്ടിലെ ആള്‍ക്കാരെ ട്രീറ്റ് ചെയ്യുന്നതുപോലെയാണ് ആശുപത്രിയില്‍ എല്ലാവരും പരിപാലിച്ചതും സ്നേഹിച്ചതും. ഒരു ദിവസം ദേവിക ബോധമില്ലാതെ കിടക്കുകയായിരുന്നു. അത് കണ്ട് എന്റെയും കിളിപോയി. എഴുന്നേറ്റ് വന്ന് താനാരായെന്ന് ചോദിക്കുമോയെന്ന് പേടിച്ചു പോയി. മരിച്ചെന്ന് കരുതി എന്നാണ് ദേവിക പറഞ്ഞത്.
പ്രാര്‍ത്ഥിക്കണമേയെന്ന് എല്ലാവരേയും വിളിച്ച് ഞാന്‍ പറഞ്ഞിരുന്നു. ഉടന്‍ തന്നെ സന്തോഷം എല്ലാവരെയും അറിയിക്കാനുള്ള മാനസീകാവസ്ഥയില്‍ ആയിരുന്നില്ല ഞാന്‍ എന്നുമാണ് വിജയ് മാധവ് പറഞ്ഞത്.
കുഞ്ഞ് വരുമ്പോഴുള്ള മൂത്തമകന്റെ റിയാക്ഷന് അടക്കം എല്ലാം പകര്‍ത്താന്‍ തനിക്ക് പ്ലാനുണ്ടായിരുന്നുവെന്നും എന്നാല്‍ ഒന്നും നടന്നില്ലെന്നുമാണ് ദേവിക പറഞ്ഞത്. അബോധാവസ്ഥയിലായിരുന്നപ്പോള്‍ മരിച്ചുപോയ ഫീലായിരുന്നുവെന്നും എല്ലാം തരണം ചെയ്ത് വന്നപ്പോള്‍ സന്തോഷം തോന്നുന്നുവെന്നും ഇരുവരും പറഞ്ഞു.






