
അടൂരില്‍ 7ാം ക്ലാസ് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. ഒരു സംഘം യുവാക്കള്‍ വിദ്യാര്‍ത്ഥിയെ ബലം പ്രയോഗിച്ചും മദ്യം കുടിപ്പിച്ചതിന് ശേഷം മര്ച്ചുവെന്നാണ് പരാതി. അവശനിലയില്‍ വീട്ടിലെത്തിയ കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയിലെത്തിച്ചു. സഹോദരനോടുള്ള വൈരാഗ്യത്തിലാണ് കുട്ടിയെ മര്‍ദിച്ചതെന്ന് മാതാപിതാക്കള്‍ പറയുന്നു.
കുട്ടിയുടെ പിതാവ് അടൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. അവശനിലയില്‍ വീട്ടിലെത്തിയ കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിക്ക് കാര്യമായ മര്‍ദനമേറ്റിട്ടുണ്ടെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. നിന്റെ ചേട്ടനെ എടുത്തോളാം എന്ന് പറഞ്ഞാണ് കുട്ടിയെ മര്‍ദിച്ചതെന്ന് പിതാവ് പറഞ്ഞു.






