
മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് നിത്യ മേനോന്. മലയാളത്തിലും തെന്നിന്ത്യയിലും ഒരേപോലെ ആരാധകരുള്ള നടിയാണ് താരം.
മലയാളത്തിന് പുറമെ കന്നടയിലും തെലുങ്കിലും തമിഴിലും ഹിന്ദിയിലും താരം അഭിനയിച്ചിട്ടുണ്ട്. സിനിമ നടി എന്നതിലുപരി മികച്ച ഗായിക കൂടിയാണെന്ന് നിത്യ. ഇപ്പോഴിതാ നിത്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ഒരു രവി വര്‍മ ചിത്രത്തിലെന്ന പോലെ മനോഹരിയാണ് നിത്യ ചിത്രത്തില്‍. മസ്റ്റേഡ് യെല്ലോ നിറത്തിലുളള ട്രഡീഷണല്‍ ബംഗാളി സാരിയാണ് നിത്യയുടെ വേഷം. ചുവപ്പും പച്ചയും നിറത്തില്‍ സാരിയുടെ ബോഡറില്‍ നല്കിയ ഫ്ളോറല്‍ മോട്ടിഫുകള്‍ കോട്ടണ്‍ ഫാബ്രിക്കിലുളള സാരിയുടെ ഭംഗി കൂട്ടുന്നു.
ബംഗാളി ശൈലിയിലാണ് സാരി അണിഞ്ഞിരിക്കുന്നതും. സാരിക്ക് ചേരുന്ന ഗോള്‍ഡന്‍ ചോക്കര്‍ സെക്ലെസും കമ്മലുകളും അണിഞ്ഞിട്ടുണ്ട്. ചുവന്ന പൊട്ടും കൈകളിലെ അല്ത്തയും മാറ്റ് കൂട്ടുന്നു.






